കൊല്ലം: അനധികൃതമായി പ്രവര്‍ത്തിക്കുന്ന കൊട്ടിയം ചൂരല്പ്പൊയ്കയിലെ ടാര്‍ മിക്സിംഗ് പ്ലാന്റ് അടച്ച് പൂട്ടണമെന്ന് കൊല്ലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ.ബി.ജെ. റോസാരിയോ ആവശ്യപ്പെട്ടു. ചൂരല്പ്പൊയ്കയിലെ ടാര്‍ മിശ്രണ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഓക്സിലിയം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നേതൃത്വത്തില്‍ കൊട്ടിയത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തിയ വിദ്യാഭ്യാസ അവകാശ സംരക്ഷണ ജാഥയും സായാഹ്ന ധര്‍ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലിനീകരണം തടയാനുള്ള നിയമങ്ങള്‍ ശരിയായ രീതിയില്‍ നടപ്പിലാക്കാന്‍ അധികാരികള്‍ തയാറാകാത്തതിന്റെ പരിണിത ഫലമാണ് ചൂരല്പ്പൊയ്കയിലെ ടാര്‍ മിശ്രണ പ്ലാന്റില്‍ നിന്ന് വിഷവാതകം ശ്വസിച്ച് കുട്ടികള്‍ ആശുപത്രിയിലാകാന്‍ ഇടയാക്കിയത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറി അടിയന്തരമായി അടച്ചു പൂട്ടുന്നതിനുള്ള നിയമ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ ഇനിയെങ്കിലും തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഓക്സിലിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജെയ്സി ആന്റണി അധ്യക്ഷത വഹിച്ചു. 500 ല്‍ പരം പേര് പങ്കെടുത്തു. ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജി. നോക്കി എഡ്വേര്‍ഡ്, ഫാ. ടോമി കമാന്‍സ്, എലിസബത്ത് ലിസി, കനകയ്യ്, ഏലിയാസ് മച്ചാഡോ, ജൂഡിത്ത് ലത, അജിത് കുര്യന്, വൈ. ഗോഡ്സണ്‍, ഫാ. ലിജോ, ജോര്‍ജ് ഡിക്രൂസ്, ജോസഫ് എസ.് തുണ്ടില്‍ അലോഷ്യസ് റെസാരിയോ എന്നിവര്‍ പ്രസംഗിച്ചു.