Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chottanikkara Murder Case

ചോ​റ്റാ​നി​ക്ക​ര​യി​ൽ ഭ​ജ​ന​യ്ക്കെ​ത്തി​യ യു​വ​തി​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം; ഇ​ര​ട്ട​സ​ഹോ​ദ​രി അ​റ​സ്റ്റി​ൽ

കൊ​ച്ചി: ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​ത്തി​ൽ ഭ​ജ​ന​യി​രി​ക്കാ​നെ​ത്തി​യ യു​വ​തി മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച് പൊ​ലി​സ്. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ സ​വി​ത കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ഇ​വ​രു​ടെ ഇ​ര​ട്ട​സ​ഹോ​ദ​രി സ​ജി​ത​യെ​യും വി​വ​രം മ​റ​ച്ചു​വെ​ച്ച​തി​ന് സ​ഹോ​ദ​ര​ൻ സു​ധീ​റി​നെ​യും പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ മാ​സം 29നാ​ണ് ഭ​ജ​ന​യി​രി​ക്കാ​നാ​യി ചോ​റ്റാ​നി​ക്ക​ര​യി​ലെ​ത്തി​യ​ത്. ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ലോ​ഡ്ജി​ലാ​യി​രു​ന്നു താ​മ​സം. ബു​ധ​നാ​ഴ്ച രാ​ത്രി സ​വി​ത കു​ഴ​ഞ്ഞു​വീ​ണെ​ന്നു പ​റ​ഞ്ഞ് സ​ജി​ത​യും സു​ധീ​റും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

മാ​ന​സി​കാ​സ്വാ​സ്ഥ്യ​ത്തി​നു​ള്ള ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യാ​ണ് സ​വി​ത ഭ​ജ​ന​യി​രി​ക്കാ​നെ​ത്തി​യ​തെ​ന്നാ​യി​രു​ന്നു സ​ജി​ത ആ​ദ്യം പൊ​ലി​സി​നോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്കി​ടെ സ​വി​ത​യു​ടെ മു​ഖ​ത്ത് മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ പൊ​ലി​സി​ന് സം​ശ​യം തോ​ന്നി. തു​ട​ർ​ന്ന് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്തു​വ​ന്ന​ത്.

മ​ർ​ദി​ച്ചും ശ്വാ​സം​മു​ട്ടി​ച്ചു​മാ​ണ് സ​വി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് സ​ജി​ത​യു​ടെ മൊ​ഴി. പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന​യി​ലും മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. പെ​ട്ടെ​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​മാ​ണോ മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണോ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് പൊ​ലി​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. 

Latest News

Corehub Up