Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chotu

ബു​ക്കിം​ഗും കാ​ത്തി​രി​പ്പും വേ​ണ്ട: ചോ​ട്ടു ഉ​ട​ന്‍ വീ​ട്ടി​ലെ​ത്തി​ക്കാം

പ​ര​വൂ​ര്‍: പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷ​ത്തെത്തുട​ര്‍​ന്ന് രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക വി​ത​ര​ണ​ത്തി​ല്‍ നേ​രി​ടു​ന്ന ക​ടു​ത്ത പ്ര​തി​സ​ന്ധി​ക്ക് ആ​ശ്വാ​സ​വു​മാ​യി ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പറേ​ഷ​ന്‍.

സാ​ധാ​ര​ണ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ള്‍​ക്കാ​യി കാ​ത്തു​നി​ല്‍​ക്കാ​തെ പെ​ട്ടെ​ന്ന് ല​ഭ്യ​മാ​കു​ന്ന അ​ഞ്ച് കി​ലോ​യു​ടെ "ചോ​ട്ടു’സി​ലി​ണ്ട​റു​ക​ള്‍ വി​പ​ണി​യി​ല്‍ സ​ജീ​വ​മാ​ക്കാ​നാ​ണ് ക​മ്പ​നി​യു​ടെ തീ​രു​മാ​നം.

ഇ​റാ​ന്‍ ഉ​ള്‍​പ്പെ​ട്ട യു​ദ്ധ​സാ​ഹ​ച​ര്യം കാ​ര​ണം ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള പാ​ച​ക​വാ​ത​ക ഇ​റ​ക്കു​മ​തി ത​ട​സ​പ്പെ​ട്ട​തോ​ടെ രാ​ജ്യ​ത്തെ പ​ല ന​ഗ​ര​ങ്ങ​ളി​ലും ഗ്യാ​സ് ഏ​ജ​ന്‍​സി​ക​ള്‍​ക്ക് മു​ന്നി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ നീ​ണ്ട ക്യൂ ​ദൃ​ശ്യ​മാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ര്‍​ക്കും ഒ​രു​പോ​ലെ ഉ​പ​കാ​ര​പ്പെ​ടു​ന്ന പ​ദ്ധ​തി​യു​മാ​യി എ​ണ്ണ​ക്ക​മ്പ​നി രം​ഗ​ത്തെ​ത്തി​യ​ത്.

ചോ​ട്ടു സി​ലി​ണ്ട​ര്‍ സ്വ​ന്ത​മാ​ക്കാ​ന്‍ മു​ന്‍​കൂ​ട്ടി ബു​ക്കിം​ഗോ സ്ഥി​രം ഗ്യാ​സ് ക​ണ​ക്‌ഷനോ ആ​വ​ശ്യ​മി​ല്ലെ​ന്ന​താ​ണ് പ്ര​ധാ​ന സ​വി​ശേ​ഷ​ത.

സാ​ധാ​ര​ണ ക​ണ​ക്‌ഷന്‍ എ​ടു​ക്കാ​നുള്ള അ​ഡ്ര​സ് പ്രൂ​ഫി​ന് പ​ക​രം ഏ​തെ​ങ്കി​ലും ഒ​രു തി​രി​ച്ച​റി​യ​ല്‍ രേ​ഖ മാ​ത്രം ന​ല്‍​കി​യാ​ല്‍ അ​ടു​ത്തു​ള്ള ഇ​ന്‍​ഡേ​ന്‍ ഏ​ജ​ന്‍​സി​ക​ളി​ല്‍നി​ന്ന് സി​ലി​ണ്ട​ര്‍ നേ​രി​ട്ട് വാ​ങ്ങാം. ഇ​ന്‍​ഡേ​ന്‍ വി​ത​ര​ണ​ക്കാ​രി​ല്‍നി​ന്ന് മാ​ത്ര​മ​ല്ല, അം​ഗീ​കൃ​ത റീ​ട്ടെ​യി​ല്‍ ഔ​ട്ട്‌ലെറ്റുക​ളി​ല്‍നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത പ​ല​ച​ര​ക്ക് ക​ട​ക​ളി​ല്‍ നി​ന്നും ഇ​ത് ല​ഭ്യ​മാ​കും.

സി​ലി​ണ്ട​ര്‍ തീ​ര്‍​ന്നാ​ല്‍ ഉ​ട​ന്‍ ത​ന്നെ ക​ട​ക​ളി​ല്‍ ചെ​ന്ന് റീ​ഫി​ല്‍ ചെ​യ്ത സി​ലി​ണ്ട​ര്‍ വാ​ങ്ങി മ​ട​ങ്ങാ​മെ​ന്ന​ത് വീ​ട്ട​മ്മ​മാ​ര്‍​ക്കും വ​ലി​യ ആ​ശ്വാ​സ​മാ​കും.ഇ​ന്ത്യ​യു​ടെ എ​ല്‍​പി​ജി ആ​വ​ശ്യ​ക​ത​യു​ടെ 60 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

വി​ത​ര​ണ ശൃം​ഖ​ല​യി​ല്‍ ത​ട​സം നേ​രി​ടു​മ്പോ​ള്‍, പാ​ച​ക​വാ​ത​കം പെ​ട്ടെ​ന്ന് ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്കും വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കാ​ത്തു​നി​ല്‍​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള​വ​ര്‍​ക്കും ചോ​ട്ടു മി​ക​ച്ചൊ​രു ബ​ദ​ലാ​യി​രി​ക്കു​മെ​ന്ന് ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പറേ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി. എ​ല്‍​പി​ജി വി​ത​ര​ണം കൂ​ടു​ത​ല്‍ ല​ളി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ചെ​റി​യ സി​ലി​ണ്ട​റു​ക​ളു​ടെ ല​ഭ്യ​ത വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up