ആറ്റിങ്ങൽ: വാളക്കാട് ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിലെ കെജി വിദ്യാർഥികളുടെ കായിക മത്സരങ്ങൾ ക്രിസ് ആസ്ട്ര സ്കൂൾ മാനേജർ ഫാ. സിറിയക് മഠത്തിൽ സിഎംഐ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ പൊലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.എസ്. സുദർശനൻ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ഫാ. ജോമോൻ അഗസ്റ്റിൻ സിഎംഐ, വൈസ് പ്രിൻസിപ്പൽ ബിന്ദു രമേഷ് എന്നിവർ പങ്കെടുത്തു. അധ്യാപകരായ അജിത, അശ്വതി, സ്റ്റെഫാനി, നാഫില, ഹഷ്ന, സുമിത്ര, മോനിഷ, സുമിയ, വസന്തി, ശരണ്യ, ആരതി, മഞ്ജു, ശ്യാംകുമാർ എന്നിവർ നേതൃത്വം നൽകി.