ഇരിങ്ങാലക്കുട: ക്രൈസ്റ്റ് ആശ്രമദേവാലയത്തില് ക്രിസ്തുരാജന്റെ തിരുനാള്‍ ഇന്നു മുതല്‍ 30 വരെ ആഘോഷിക്കും. തിരുനാളിന്റെ കൊടിയേറ്റുകര്‍മം ക്രൈസ്റ്റ് ആശ്രമം പ്രിയോര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ നിര്‍വഹിച്ചു. ഇന്നും നാളെയും വൈകീട്ട് ആറിന് ആഘോഷമായ ദിവ്യബലി, നൊവേന, സന്ദേശം എന്നിവ ഉണ്ടായിരിക്കും.
28ന് രാവിലെ 6.30ന് നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും തൃശൂര്‍ ദേവമാത പ്രൊവിന്‍ഷ്യാള്‍ ഫാ. ജോസ് നന്തിക്കര സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. 29ന് തിരുനാള്‍ ദിനത്തില്‍ രാവിലെ 9.30ന് പ്രസുദേന്തിവാഴ്ച. പത്തിന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് മാന്നാനം എംഐഎം സെമിനാരി റെക്ടര്‍ ഫാ. ജൂബി മാണിയങ്കേരില് സിഎംഐ മുഖ്യകാർമികത്വം വഹിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. ജോയ് പയ്യപ്പിളളി സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. ദിവ്യബലിക്ക് ശേഷം പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, രാത്രി എട്ടിന് വാദ്യമേള, കലാസന്ധ്യ, വര്‍ണമഴ എന്നിവ ഉണ്ടായിരിക്കും.
30ന് രാവിലെ 6.30ന് അനുസ്മരണബലിയും പൊതുഒപ്പീസും ഉണ്ടായിരിക്കും. ഈ വര്‍ഷവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുമെന്നും തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ക്രൈസ്റ്റ് ആശ്രമം പ്രിയോര്‍ ഫാ. ജോയ് പീണിക്കപ്പമ്പില് സിഎംഐ പത്രസമ്മേളനത്തില്‍ അറിയിച്ചു. തിരുനാളിന്റെ വിജയത്തിനായി ക്രൈസ്റ്റ് ചര്‍ച്ച് ഇന്‍ചാര്‍ജ് ഫാ. ഡോ. വിന്‍സെന്റ് നീലങ്കാവില്‍ സിഎംഐ, ജനറല്‍ കണ്‍വീനര്‍ ഡോണി പോള്‍, ജോയിന്റ് കണ്‍വീനര്‍മാരായ ഒ.ജെ. സ്റ്റാന്‍ലി, വില്‍സണ്‍ അക്കരക്കാരന്‍, പബ്ലിസിറ്റി കണ്‍വീനര്‍ സിജു ഡി. കുറ്റിക്കാട്ട്, പബ്ലിസിറ്റി ജോയിന്റ് കണ്‍വീനര്‍ സൈമണ്‍ കുറ്റിക്കാടന്‍, ബൈബിള്‍ കലോത്സവം കണ്‍വീനര്‍ സിജു യോഹന്നാന് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.