ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ കൊമേഴ്സ് ഫിനാന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഇന്നൊവേഷന് കൗണ്‍സിലിന്റെ സഹകരണത്തോടെ ദേശീയതല കൊമേഴ്സ് ആന്‍ഡ് ബിസിനസ് ക്വിസ് മത്സരം ക്രൈസ്റ്റ് കോം ക്വിസ് 2026 സംഘടിപ്പിച്ചു.
കെഎസ്ഇ മാനേജിംഗ് ഡയറക്ടര്‍ ഡോണി അക്കരക്കാരന്‍ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ അധ്യക്ഷതവഹിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അസോസിയേറ്റ് പ്രഫ. കെ.ജെ. ജോസഫ് സ്വാഗതം ആശംസിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അനുഗ്രഹപ്രഭാഷണം നടത്തി. ക്വിസ് മാസ്റ്റര്‍ മേജര്‍ ഡോ. ചന്ദ്രകാന്ത് നായര്‍ മുഖ്യപ്രഭാഷണം നടത്തി. സെല്‍ഫ് ഫിനാന്‍സിംഗ് പ്രോഗ്രാംസ് ഡയറക്ടര്‍ ഫാ.ഡോ. വില്‍സണ്‍ തറയില്‍ സിഎംഐ, ഡോ. ടി. വിവേകാനന്ദന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജോ. കണ്‍വീനര്‍ പി.ബി. മലൈഖ പന്ത്രണ്ട് ഫൈനലിസ്റ്റ് ടീമുകളെ പരിചയപ്പെടുത്തി. ബോംബെ ഐഐടി ഒന്നാംസ്ഥാനം നേടി 80,000 രൂപയുടെ ക്യാഷ് പ്രൈസ് കരസ്ഥമാക്കി.
ഹൈദരാബാദ് ഒസ്മാനിയ മെഡിക്കല്‍ കോളജ് രണ്ടാംസ്ഥാനം നേടി 40,000 രൂപയുടെ ക്യാഷ് പ്രൈസ് കരസ്ഥമാക്കി. തൃശൂര്‍ കേരളവര്‍മ കോളജ് മൂന്നാംസ്ഥാനം നേടി 20,000 രൂപയും സ്വന്തമാക്കി.
നാലും അഞ്ചും ആറും സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ഏഴ് മുതല്‍ പന്ത്രണ്ട് വരെ സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ക്ക് 1,000 രൂപ വീതവും സമ്മാനമായി നല്കി.