കാഞ്ഞിരപ്പള്ളി: ഒരോ ക്രിസ്തു ശിഷ്യനും വചനപ്രഘോഷകരാണെന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍. പൊടിമറ്റം സെന്റ് ജോസഫ്സ് മൗണ്ട് ധ്യാനകേന്ദ്രത്തില്‍ 36ാമത് പൊടിമറ്റം ബൈബിള്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍.
വചനം ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നവരായി മാറണം. ദൈവത്തിന് പ്രീതികരമായ മനോഭാവമുണ്ടെങ്കില്‍ ദൈവം അതിന് വില നല്‍കും. മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കാത്ത രീതിയില്‍ മുന്നോട്ട് പോകാന്‍ ഒരോത്തര്‍ക്കും കഴിയണമെന്നും വചനം ശ്രവിച്ച് വചനാടിസ്ഥാനത്തില്‍ ജീവിക്കാന്‍ കഴിയണമെന്നും ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ കൂട്ടിച്ചേർത്തു.
കറുകുറ്റി കാര്‍മല്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ബോസ്കോ ഞാളിയത്ത് വചനപ്രഘോഷണം നടത്തി. ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സജി പൂവത്തുകാട്, ജനറല്‍ കണ്‍വീനര്‍മാരയ ടോമി പൂവത്തോലില്‍, അഡ്വ. ജ്യോതിഷ് പുതിയാപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.