Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Christian Fellowship

America

ഡാളസ് കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് വിമൺസ് വേൾഡ് ഡേ ഓഫ് പ്രയർ: സ്ഥാപക നേതാക്കളെ ആദരിച്ചു

ഡാ​ള​സ്: കേ​ര​ള എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ന​ട​ന്നു. മാ​ർ​ച്ച് ഏ​ഴി​ന് ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ, ഡാ​ള​സി​ലെ ക്രി​സ്തീ​യ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ മു​ന്നേ​റ്റ​ത്തി​ന് ക​രു​ത്തു​പ​ക​ർ​ന്ന വി​ശി​ഷ്ട വ്യ​ക്തി​ത്വ​ങ്ങ​ളെ ആ​ദ​രി​ച്ചു.

2001-ൽ ​ഡാ​ള​സി​ൽ 'വി​മ​ൺ​സ് വേ​ൾ​ഡ് ഡേ ​ഓ​ഫ് പ്ര​യ​ർ' എ​ന്ന പ്ര​സ്ഥാ​ന​ത്തി​ന് അ​ടി​ത്ത​റ​യി​ട്ട സ്ഥാ​പ​ക നേ​താ​ക്ക​ളും ഈ ​കൂ​ട്ടാ​യ്മ ആ​രം​ഭി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​വ​രു​മാ​യ  എ​ലി​സ​ബ​ത്ത് ജോ​ൺ, ലീ​ല​മ്മ ചാ​ക്കോ, ഡോ. ​മോ​ളി സ​ഖ​റി​യാ എ​ന്നി​വ​രു​ടെ സ​മ​ർ​പ്പി​ത സേ​വ​ന​ങ്ങ​ളെ ഹൃ​ദ​യ​പൂ​ർ​വം സ്മ​രി​ക്കു​ക​യും അ​വ​ർ​ക്ക് ജൂ​ബി​ലി വേ​ള​യി​ൽ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

ഡാ​ള​സി​ലെ കേ​ര​ള ക്രി​സ്ത്യ​ൻ സ​മൂ​ഹ​ത്തി​നി​ട​യി​ൽ സ്ത്രീ​ക​ളു​ടെ ഐ​ക്യ​ത്തി​നും ആ​ത്മീ​യ വ​ള​ർ​ച്ച​യ്ക്കും ഈ ​നേ​താ​ക്ക​ൾ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് കെ​ഇ​സി​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ കാ​ൽ​നൂ​റ്റാ​ണ്ടാ​യി ഡാ​ള​സി​ലെ എ​ക്യൂ​മെ​നി​ക്ക​ൽ പ്ര​സ്ഥാ​ന​ത്തെ മു​ൻ​പോ​ട്ടു ന​യി​ക്കു​ന്ന​തി​ൽ ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണ്.

ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ്ര​ഡി​ഡ​ന്‍റ്  റ​വ. രാ​ജു എം. ​ഡാ​നി​യേ​ൽ കോ​റേ​പി​സ്കോ​പ്പാ, വൈ​സ് പ്ര​സി​ഡ​ന്‍റ് ​റ​വ്. ഫാ. ​ബേ​സി​ൽ അ​ബ്ര​ഹാം, സെ​ക്ര​ട്ട​റി  അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ സ​ഭ​ക​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​രും വി​ശ്വാ​സി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up