Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChristianDevotionalAlbum

America

ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന ആ​ൽ​ബം "അ​ബ്ര​ഹാ​മി​ൻ ഗ​ദ്ഗ​ദം' ഷി​ക്കാ​ഗോ​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക​യു​ടെ ഇ​രു​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് "അ​ബ്ര​ഹാ​മി​ൻ ഗ​ദ്ഗ​ദം' എ​ന്ന ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന വീ​ഡി​യോ ആ​ൽ​ബ​ത്തി​ന്‍റെ ഔ​പ​ചാ​രി​ക പ്ര​കാ​ശ​നം ന​ട​ന്നു.

അ​ജി​ത്ത് ബേ​ബി​യു​ടെ വോ​യ്സ് ഓ​ഫ് ആ​ഡം-ന്‍റെ ​സ​ഹ​ക​ര​ണ​ത്തോ​ടെ അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന ജേ​ക്ക​ബ് മീ​ഡി​യ ഓ​ഫ് ഷി​​ക്കാ​ഗോ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ഗാ​ന​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ജോ​ബി ഓ​ളി​യി​ൽ ആ​ണ്.

അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന ഗാ​നം സ​ജി മാ​ലി​ത്തി​രു​ത്തേ​ലും പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക എ​ലി​സ​ബ​ത്ത് രാ​ജു​വും ചേ​ർ​ന്നാ​ണ് ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

ക​ല്ല​റ ഓ​ളി​യി​ൽ പ​രേ​ത​നാ​യ കെ.കെ. എ​ബ്ര​ഹാ​മി​ന്‍റെ 17-ാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യാ​ണ് ഈ ​ഗാ​നം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

കെ.​കെ. എ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ എ​ബ്ര​ഹാ​മി​ൽ നി​ന്ന് ഗാ​ന​ത്തി​ന്‍റെ പോ​സ്റ്റ​ർ ഏ​റ്റു​വാ​ങ്ങി​ക്കൊ​ണ്ട്, സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ രൂ​പ​ത വി​കാ​രി ജ​ന​റ​ലും ക്നാ​നാ​യ റീ​ജി​യ​ൺ ഡ​യ​റ​ക്ട​റു​മാ​യ മോ​ൺ. തോ​മ​സ് മു​ള​വ​നാ​ലും സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക വി​കാ​രി ഫാ. ​എ​ബ്ര​ഹാം ക​ള​രി​ക്ക​ലും ചേ​ർ​ന്ന് ഔ​പ​ചാ​രി​ക പ്ര​കാ​ശ​ന​ക​ർ​മം നി​ർ​വ​ഹി​ച്ചു.

സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ഇ​ട​വ​കാം​ഗ​മാ​യ ജോ​ബി ഓ​ളി​യി​ൽ ര​ചി​ച്ച ഗാ​നം, ഇ​ട​വ​ക​യു​ടെ ഗാ​യ​ക​സം​ഘ​ത്തി​ന് ദീ​ർ​ഘ​കാ​ല​മാ​യി നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്ന സ​ജി മാ​ലി​ത്തി​രു​ത്തേ​ൽ പ്ര​ശ​സ്ത ഗാ​യി​ക എ​ലി​സ​ബ​ത്ത് രാ​ജു​വി​നൊ​പ്പം ആ​ല​പി​ക്കു​മ്പോ​ൾ, അ​ത് സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യ്ക്കും സ​മൂ​ഹ​ത്തി​നും അ​ഭി​മാ​ന​ക​ര​മാ​യ നി​മി​ഷ​മാ​ണെ​ന്ന് ഫാ. ​എ​ബ്ര​ഹാം ക​ള​രി​ക്ക​ൽ പ​റ​ഞ്ഞു.

ഷി​ക്കാ​ഗോ ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യ അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ആ​റാ​മ​ത്തെ ഗാ​ന​മാ​ണി​ത്.

 

Latest News

Corehub Up