തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് പുതുവത്സര ബംപർ ടിക്കറ്റുകൾക്ക് റിക്കാർഡ് വില്പന. ഇതിനകം വില്പന 50 ലക്ഷത്തോടടുത്തു. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് പുതുവത്സര ബംപർ ടിക്കറ്റുകളുടെ വില്പന 47,65,650 ആയിരുന്നു.
ഇരുപതു കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ക്രിസ്മസ് പുതുവത്സര ബംപറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. നറുക്കെടുപ്പിന് ഇനി മൂന്നുദിനം കൂടി ശേഷിക്കേ ടിക്കറ്റിന് ആവശ്യക്കാർ ഏറി വരികയാണ്. ഇത് കണക്കിലെടുത്ത് അഞ്ച് ലക്ഷം ടിക്കറ്റുകൾ കൂടി വിപണിയിലെത്തിച്ചിട്ടുണ്ട്.
ആകെ 55 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഒരു ലക്ഷം രൂപയുടെ ഒൻപത് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും.
മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.
നാനൂറ് രൂപയാണ് ടിക്കറ്റിന്റെ വില. നറുക്കെടുപ്പ് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും.