Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Christmas Gift

Ernakulam

ക്രി​സ്‌​മ​സ് സ​മ്മാ​ന​മാ​യി സ്നേ​ഹ​വീ​ട് ഒ​രു​ക്കി കീ​രം​പാ​റ ഇ​ട​വ​ക

കോ​ത​മം​ഗ​ലം: ഭ​വ​ന​ര​ഹി​ത​രാ​യ കു​ടും​ബ​ത്തി​ന് ക്രി​സ്മ​സ് സ​മ്മാ​ന​മാ​യി സ്നേ​ഹ​ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കി കീ​രം​പാ​റ ഇ​ട​വ​ക. സ്നേ​ഹ​ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം ക്രി​സ്മ​സ് രാ​വി​ൽ കോ​ത​മം​ഗ​ലം രൂ​പ​ത ചാ​ൻ​സി​ല​ർ റ​വ. ഡോ. ​ജോ​സ് കു​ള​ത്തൂ​ർ നി​ർ​വ​ഹി​ക്കും. ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു കൊ​ച്ചു​പു​ര​യ്ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​തൃ​വേ​ദി​യൂ​ണി​റ്റി​ന്‍റെ​യും ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ഇ​ട​വ​ക​യി​ൽ ഈ​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന നാ​ലാ​മ​ത്തെ സ്നേ​ഹ​ഭ​വ​ന​മാ​ണി​ത്. ഇ​പ്പോ​ൾ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മൂ​ന്ന് വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ജ​നു​വ​രി 23ന് ​ന​ട​ക്കും. ഓ​രോ വീ​ടി​ന്‍റെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി താ​ക്കോ​ൽ​ദാ​നം ന​ട​ത്തു​ന്ന ദി​വ​സം പു​തി​യൊ​രു വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ൽ ച​ട​ങ്ങും ന​ട​ത്തും എ​ന്ന​ത് ഇ​വ​ക​യു​ടെ ഒ​രു പ്ര​ത്യേ​ക​ത​യാ​ണ്.

2026-ൽ ​ഇ​ട​വ​ക​യി​ലെ ഭ​വ​ന​ര​ഹി​ത​രാ​യ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും സ്നേ​ഹ​ഭ​വ​ന​ങ്ങ​ൾ പ​ണി​തു ന​ൽ​കി കീ​രം​പാ​റ ഇ​ട​വ​ക​യെ സ​മ്പൂ​ർ​ണ ഭ​വ​ന ഇ​ട​വ​ക​യാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി പ​റ​ഞ്ഞു.

Latest News

Corehub Up