Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Christmas Message

Ernakulam

ക്രി​സ്മ​സ് ലോ​ക​ത്തി​ന്‍റെ സ​മാ​ധാ​ന സ​ന്ദേ​ശം: ജ​സ്റ്റീ​സ് എ​ന്‍.​ ന​ഗ​രേ​ഷ്

പെ​രു​മ്പാ​വൂ​ര്‍: വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​നു​പ​രി​യാ​യി കു​ടും​ബ​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും രാ​ഷ്ട്ര​ത്തി​ന്‍റെ​യും താ​ല്പ​ര്യ​ങ്ങ​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്ന് ജ​സ്റ്റി​സ് എ​ന്‍. ന​ഗ​രേ​ഷ്. സ്വാ​ത​ന്ത്ര്യ​ത്തേ​ക്കാ​ള്‍ വ​ലു​താ​ണ് സ്‌​നേ​ഹം. ലോ​കം സ​മാ​ധാ​ന​പ​ര​മാ​യി നി​ല​നി​ല്‍​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം ക്രി​സ്തു പ​ഠി​പ്പി​ച്ച സ്‌​നേ​ഹ​ത്തി​ന്‍റെ വ​ലി​യ സ​ന്ദേ​ശ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പെ​രു​മ്പാ​വൂ​ര്‍ വൈ​എം​സി​എ​യു​ടെ​യും എ​ക്യു​മെ​നി​ക്ക​ല്‍ ക്ല​ര്‍​ജി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സം​യു​ക്ത ക്രൈ​സ്ത​വ ക്രി​സ്മ​സ് റാ​ലി​യെ തു​ട​ര്‍​ന്നു​ള്ള പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യാ​ക്കോ​ബാ​യ സ​ഭാ കോ​ത​മം​ഗ​ലം മേ​ഖ​ലാ​ധി​പ​ന്‍ ഏ​ലി​യാ​സ് മാ​ര്‍ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഫാ. ​ജോ​ര്‍​ജ് പു​ത്ത​ന്‍​പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി, എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ല്‍​എ, ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​എ​ന്‍. സം​ഗീ​ത, വൈ​എം​സി​എ നാ​ഷ​ണ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം സി.​പി. മാ​ത്യു, മു​ന്‍ സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ ജോ​സ് നെ​റ്റി​ക്കാ​ട​ന്‍ തുടങ്ങിയവ​ര്‍ പ്ര​സം​ഗി​ച്ചു.
വി​വി​ധ പ​ള്ളി​ക​ളി​ല്‍ നി​ന്നു​ള്ള ഗാ​യ​ക​ര്‍ ചേ​ര്‍​ന്നു​ള്ള ഗാ​യ​ക​സം​ഘം ക്രി​സ്തു​മ​സ് ഗാ​ന​ങ്ങ​ളും ദൃ​ശൃ​ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു. വ​ര്‍​ണാ​ഭ​മാ​യ റാ​ലി​യി​ല്‍ നൂ​റു​ക​ണ​ക്കി​ന് സാ​ന്താ​ക്ലോ​സു​ക​ള്‍, തി​രു​പ്പി​റ​വി​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ടാ​ബ്ലോ​ക​ള്‍, ക​രോ​ള്‍ സം​ഘ​ങ്ങ​ള്‍, വൈ​വി​ധ്യ​മാ​ര്‍​ന്ന ന​ക്ഷ​ത്ര​വി​ള​ക്കു​ക​ള്‍, റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ്, ബാ​ന്റ് സെ​റ്റു​ക​ള്‍, ചെ​ണ്ട​മേ​ളം എ​ന്നി​വ അ​ണി​നി​ര​ന്നു.

Latest News

Corehub Up