Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chruch

പാറേൽ ബസിലിക്കയിൽ പൂർണദണ്ഡ വിമോചന ദിനങ്ങൾ പ്രഖ്യാപിച്ചു

ചങ്ങനാശേരി: പാറേൽ പള്ളി മർത്ത്മറിയം അമലോത്ഭവ ബസിലിക്കയായി പ്രഖ്യാപിച്ചതിനു പിന്നാലെ ഇവിടെ പ്രാർഥനയ്ക്ക് എത്തുന്ന തീർഥാടകർക്കു പൂർണദണ്ഡ വിമോചനം പ്രാപിക്കാൻ കഴിയുന്ന ദിനങ്ങളും പ്രഖ്യാപിച്ചു. ബസിലിക്ക പ്രഖ്യാപനത്തിനു പിന്നാലെ ആർച്ച്ബിഷപ് മാർ തോമസ് തറയിലാണ് പൂർണദണ്ഡവിമോചന ദിനങ്ങളും പ്രഖ്യാപിച്ചത്.

പൂർണദണ്ഡ വിമോചനം പ്രാപിക്കാവുന്ന ദിവസങ്ങൾ

1. നവംബർ 21: പാറേൽ മർത്ത് മറിയം അമലോത്ഭവ ബസിലിക്കയുടെ കൂദാശ വാർഷികം

2. നവംബർ 29 മുതൽ ഡിസംബർ 21 വരെ - പരിശുദ്ധ കന്യാകമറിയത്തിന്‍റെ അമലോത്ഭവ തിരുനാളും തീർഥാടന വാരവും

3. ജൂൺ 29 - വിശുദ്ധ പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ ദിനം

4. ഒക്ടോബർ ഏഴ് മൈനർ ബസിലിക്ക പദവി ലഭിച്ചതിന്‍റെ വാർഷിക ദിനം, ജപമാല രാജ്ഞിയുടെ തിരുനാൾ

5. മാർച്ച് 25 പരിശുദ്ധ കന്യകാ മറിയത്തിന്‍റെ മംഗളവാർത്ത തിരുനാൾ

6. ഓരോ വിശ്വസിക്കും വർഷത്തിൽ ഒരിക്കൽ സ്വതന്ത്രമായി തെരഞ്ഞെടുക്കാവുന്ന ഒരു ദിവസംകൂടി പൂർണ ദണ്ഡവിമോചനം പ്രാപിക്കാം.

Latest News

Corehub Up