കീവ്: കാനഡയിലെ മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്റിനെ തന്റെ സാന്പത്തിക വികസന ഉപദേഷ്ടാവായി നിയമിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അറിയിച്ചു.
നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ ക്രിസ്റ്റ്യക്കുള്ള കഴിവാണ് നിയമനത്തിന് ആധാരമെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
യുക്രേനിയൻ വംശജയായ ക്രിസ്റ്റ്യ 2019 മുതൽ 2024 വരെ കനേഡിയൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്നു. നിലവിൽ പാർലമെന്റ് അംഗവും കാനഡയുടെ പ്രത്യേക യുക്രെയ്ൻ പ്രതിനിധിയുമാണ്.