Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chuck Hubbard

America

റീ​കൗ​ണ്ടിം​ഗി​ൽ വി​ജ​യി​ച്ച് ഡെ​മോ​ക്രാ​റ്റ് സ്ഥാ​നാ​ർ​ഥി ച​ക്ക് ഹ​ബാ​ർ​ഡ്; നോ​ർ​ത്ത് ക​രോ​ളിന യു​എ​സ് ഹൗ​സ് സീ​റ്റ് പി​ടി​ച്ചെ​ടു​ത്തു

നോ​ർ​ത്ത് ക​രോ​ളിന: നോ​ർ​ത്ത് ക​രോ​ളിന​യി​ലെ അ​ഞ്ചാം കോ​ൺ​ഗ്ര​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ റീ​കൗ​ണ്ടിം​ഗി​ൽ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ച​ക്ക് ഹ​ബാ​ർ​ഡ് വി​ജ​യി​ച്ചു. ദീ​ർ​ഘ​കാ​ല​മാ​യി റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധി വി​ർ​ജീ​നി​യ ഫോ​ക്സ് കൈ​വ​ശം വ​ച്ചി​രു​ന്ന സീ​റ്റാ​ണ് ഹ​ബാ​ർ​ഡ് പി​ടി​ച്ചെ​ടു​ത്ത​ത്.

99 ശതമാനം വോ​ട്ടു​ക​ൾ എ​ണ്ണി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ ഹ​ബാ​ർ​ഡി​ന് 48.7 ശ​ത​മാ​ന​വും ഫോ​ക്സി​ന് 48.6 ശ​ത​മാ​ന​വു​മാ​ണ് ല​ഭി​ച്ച​ത്. 300-ൽ ​താ​ഴെ വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഹ​ബാ​ർ​ഡി​ന്‍റെ വി​ജ​യം. റീ​കൗ​ണ്ടിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന വി​ർ​ജീ​നി​യ ഫോ​ക്സ് ത​ന്നെ വി​ളി​ച്ച് പ​രാ​ജ​യം സ​മ്മ​തി​ച്ച​താ​യും അ​ഭി​ന​ന്ദി​ച്ച​താ​യും ഹ​ബാ​ർ​ഡ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ച്ചു.

തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യ്ക്ക് ശേ​ഷം വോ​ട്ട​ർ​മാ​രു​ടെ വി​ധി അം​ഗീ​ക​രി​ക്കു​ന്ന​താ​യും ഹ​ബാ​ർ​ഡി​ന് ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യും വി​ർ​ജീ​നി​യ ഫോ​ക്സും പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

ഹ​ബാ​ർ​ഡി​ന്‍റെ വി​ജ​യ​ത്തോ​ടെ ജ​നു​വ​രി​യി​ൽ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന പു​തി​യ യു​എ​സ് ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക് കു​റ​ഞ്ഞ​ത് 258 സീ​റ്റു​ക​ൾ ല​ഭി​ക്കും. 1992-ന് ​ശേ​ഷം ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ ഡെ​മോ​ക്രാ​റ്റു​ക​ൾ നേ​ടു​ന്ന ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​മാ​ണി​ത്.

Latest News

Corehub Up