Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChurchDispute

ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാതര്‍ക്കം: മധ്യസ്ഥതയ്ക്കു മുഖ്യമന്ത്രി

കൊ​​​ച്ചി: ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ്- യാ​​​ക്കോ​​​ബാ​​​യ സ​​​ഭാ​​​ത​​​ര്‍ക്കം ച​​​ര്‍ച്ച ചെ​​​യ്തു പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​മെ​​​ന്ന് സ​​​ര്‍ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

വി​​​ഷ​​​യ​​​ത്തി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി നേ​​​രി​​​ട്ട് ഇ​​​ട​​​പെ​​​ട്ടു ഇ​​​രു​​​സ​​​ഭ​​​ക​​​ളു​​​ടെ​​​യും ഉ​​​ന്ന​​​ത​​​ത​​​ല മേ​​​ല​​​ധ്യ​​​ക്ഷ​​​ന്മാ​​​രോ​​​ടു ച​​​ര്‍ച്ച ചെ​​​യ്ത് ത​​​ര്‍ക്ക​​​ങ്ങ​​​ള്‍ക്കു ര​​​മ്യ​​​മാ​​​യ പ​​​രി​​​ഹാ​​​രം കാ​​​ണാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്ന് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ബി​​​ശ്വ​​​നാ​​​ഥ് സി​​​ന്‍ഹ അ​​​ഡീ​​​ഷ​​​ണ​​​ൽ അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ല്‍ മു​​​ഹ​​​മ്മ​​​ദ് ഷാ ​​​മു​​​ഖേ​​​ന സ​​​മ​​​ര്‍പ്പി​​​ച്ച വി​​​ശ​​​ദീ​​​ക​​​ര​​​ണ പ​​​ത്രി​​​ക​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

ഈ ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്‍ ഇ​​​രു​​​സ​​​ഭ​​​ക​​​ളു​​​ടെ​​​യും സ​​​ഹ​​​ക​​​ര​​​ണം ഉ​​​റ​​​പ്പാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. ഇ​​​രു​​​സ​​​ഭ​​​ക​​​ളും അ​​​തി​​​പു​​​രാ​​​ത​​​ന​​​മാ​​​യ ക്രി​​​സ്തീ​​​യ സ​​​ഭാ പാ​​​ര​​​മ്പ​​​ര്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്ന് വി​​​ശ​​​ദീ​​​ക​​​ര​​​ണ പ​​​ത്രി​​​ക​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

എ​​​ഡി 52 മു​​​ത​​​ല്‍ ന​​​മ്മു​​​ടെ നാ​​​ടി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ​​​താ​​​ണ് ഈ ​​​സ​​​ഭ​​​ക​​​ള്‍. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ദ്യാ​​​ഭ്യാ​​​സ, ആ​​​രോ​​​ഗ്യ, ജീ​​​വ​​​കാ​​​രു​​​ണ്യ, സാ​​​മൂ​​​ഹ്യ പ​​​രി​​​വ​​​ര്‍ത്ത​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ വി​​​ല​​​പ്പെ​​​ട്ട സം​​​ഭാ​​​വ​​​ന ന​​​ല്‍കി​​​യ സ​​​മൂ​​​ഹ​​​മെ​​​ന്ന നി​​​ല​​​യി​​​ല്‍ ഇ​​​രു​​​സ​​​ഭ​​​ക​​​ളോ​​​ടും സ​​​ര്‍ക്കാ​​​രി​​​നു വ​​​ലി​​​യ മ​​​തി​​​പ്പാ​​​ണു​​​ള്ള​​​ത്.

ഇ​​​രു​​​സ​​​ഭ​​​ക​​​ളു​​​ടെ​​​യും പ​​​ക്ക​​​ലാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് 1100 പ​​​ള്ളി​​​ക​​​ളു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഉ​​​ന്ന​​​ത​​​ത​​​ല​​​ത്തി​​​ലു​​​ള്ള മ​​​ധ്യ​​​സ്ഥ​​​ശ്ര​​​മം സ​​​ര്‍ക്കാ​​​ര്‍ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up