Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChurchEducation

Europe

'ഉ​ർ​ഹ 2026' ക്വി​സ് മ​ത്സ​രം; ഫൈ​ന​ലി​സ്റ്റു​ക​ളെ പ്ര​ഖ്യാ​പി​ച്ചു

ബെർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ ര​ണ്ടാം പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി, ഈ ​വ​ർ​ഷം ആ​ച​രി​ക്കു​ന്ന ‘സ​ഭ​യു​ടെ ശി​ക്ഷ​ണ​ക്ര​മ വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ’ ഭാ​ഗ​മാ​യി കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ന​ട​ത്തു​ന്ന ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ (ഉ​ർ​ഹ 2026) ഫൈ​ന​ലി​സ്റ്റു​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

രൂ​പ​ത​യു​ടെ വെ​ബ്‌​സൈ​റ്റി​ലും സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും ഔ​ദ്യോ​ഗി​ക ന്യൂ​സ് ബു​ള്ള​റ്റി​നാ​യ ‘ദ​ന​ഹാ​യി​ലും’ പ്ര​സി​ദ്ധീ​ക​രി​ച്ച ചോ​ദ്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​ട​വ​ക, മി​ഷ​ൻ, പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ത​ല​ങ്ങ​ളി​ൽ ന​ട​ന്ന ആ​ദ്യ​ഘ​ട്ട മ​ത്സ​ര​ങ്ങ​ളി​ലും, തു​ട​ർ​ന്ന് ഓ​ൺ​ലൈ​നാ​യി ന​ട​ന്ന റീ​ജി​യ​ണ​ൽ ത​ല മ​ത്സ​ര​ത്തി​ലും വി​ജ​യി​ക​ളാ​യ 54 ടീ​മു​ക​ളാ​ണ്, രൂ​പ​താ​ത​ല​ത്തി​ൽ ന​വം​ബ​ർ 28ന് ​ലി​വ​ർ​പൂ​ളി​ൽ ലൈ​വാ​യി ന​ട​ക്കു​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി യോ​ഗ്യ​ത നേ​ടി​യി​രി​ക്കു​ന്ന​ത്.

50 ആ​ഴ്ച​ക​ളി​ലാ​യി ‘ദ​ന​ഹാ​യി​ൽ’ പ്ര​സി​ദ്ധീ​ക​രി​ച്ച ശി​ക്ഷ​ണ​ക്ര​മം സം​ബ​ന്ധി​ച്ച 20 ലേ​ഖ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 1001 ചോ​ദ്യ​ങ്ങ​ളും ‘പ​രി​ശു​ദ്ധ​ൻ പ​രി​ശു​ദ്ധ​ർ​ക്ക്’ എ​ന്ന രൂ​പ​ത​യു​ടെ പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി​രേ​ഖ​യി​ൽ നി​ന്നു​ള്ള ചോ​ദ്യ​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും രൂ​പ​താ​ത​ല മ​ത്സ​രം.

സ​മ്മാ​ന​ങ്ങ​ൾ:

ഒ​ന്നാം സ്ഥാ​നം: 3000 പൗ​ണ്ട് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും

ര​ണ്ടാം സ്ഥാ​നം: 2000 പൗ​ണ്ട് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും

മൂ​ന്നാം സ്ഥാ​നം: 1000 പൗ​ണ്ട് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും

നാ​ലാം സ​മ്മാ​നം: 250 പൗ​ണ്ട് കാഷ് പ്രൈ​സും ട്രോ​ഫി​യും

അ​ഞ്ചാം സ​മ്മാ​നം: 150 പൗ​ണ്ടും ട്രോ​ഫി​യും

ആ​റാം സ​മ്മാ​നം: 100 പൗ​ണ്ടും ട്രോ​ഫി​യും

കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ നി​യ​മ​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും നേ​ര​ത്തെ ത​ന്നെ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. സ​ഭ​യു​ടെ ശി​ക്ഷ​ണ​ക്ര​മം ആ​ച​രി​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തി​ൽ, വി​ശ്വാ​സി​ക​ൾ സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ പൗ​ര​സ്ത്യ ശി​ക്ഷ​ണ​ക്ര​മം കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ പ​ഠി​ക്കു​വാ​നും ത​ല​മു​റ​ക​ളി​ലൂ​ടെ കൈ​മാ​റി​ക്കി​ട്ടി​യ വി​ശ്വാ​സം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് രൂ​പ​താ​ത​ല കു​ടും​ബ ക്വി​സ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ പ​റ​ഞ്ഞു.

ഈ ​മ​ത്സ​ര​ത്തിന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും വി​ജ​യി​ക​ളാ​വു​ക​യും ചെ​യ്ത എ​ല്ലാ​വ​രെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ക്കു​ക​യും, രൂ​പ​താ​ത​ല​ത്തി​ലെ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ വി​ജ​യാ​ശം​സ​ക​ളും നേ​രു​ക​യും ചെ​യ്തു.

രൂ​പ​താ​ത​ല മ​ത്സ​ര​ത്തി​നാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി റോ​മി​ൽ​സ് മാ​ത്യു മു​രി​ങ്ങ​മ​റ്റ​ത്തി​ൽ അ​റി​യി​ച്ചു.

Latest News

Corehub Up