Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChurchFestival

Kottayam

മുടിയൂർക്കരയിൽ തിരുരൂപക്കൂടേന്തി വീട്ടമ്മമാരുടെ ഭക്തിപ്രയാണം

കോട്ടയം: മു​ടി​യൂ​ർ​ക്ക​ര തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ സ​മാ​പി​ച്ചു. വി​ശ്വാ​സ​വും സ്ത്രീ​ശ​ക്തി​യും കൈ​കോ​ർ​ത്ത സ​വി​ശേ​ഷ​മാ​യ കാ​ഴ്ച​യാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

പ​ര​മ്പ​രാ​ഗ​ത​മാ​യ രീ​തി​ക​ളി​ൽ നി​ന്ന് മാ​റി, 35 - ഓ​ളം വീ​ട്ട​മ്മ​മാ​ർ ചേ​ർ​ന്ന് പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ രൂ​പ​ക്കൂ​ട് വ​ഹി​ച്ചു​കൊ​ണ്ട് പ്ര​ദ​ക്ഷി​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​മാ​ണ് ഇ​ത്ത​ര​മൊ​രു മാ​തൃ​കാ​പ​ര​മാ​യ നീ​ക്കം ഇ​ട​വ​ക​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​ത്. ഒ​രേ നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചെ​ത്തി​യ വീ​ട്ട​മ്മ​മാ​ർ, തി​ക​ഞ്ഞ അ​ച്ച​ട​ക്ക​ത്തോ​ടെ​യും പ്രാ​ർ​ഥ​നാ​പൂ​ർ​വ​വു​മാ​യാ​ണ് രൂ​പ​ക്കൂ​ടേ​ന്തി നീ​ങ്ങി​യ​ത്.

ആ​ത്മീ​യ​ത​യ്ക്കൊ​പ്പം സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ സ​ന്ദേ​ശം കൂ​ടി പ​ക​ർ​ന്നു​ന​ൽ​കി​യ ഈ ​സ​ന്ദ​ർ​ഭം ക​ണ്ടു​നി​ന്ന​വ​ർ​ക്ക് പു​തി​യ അ​നു​ഭ​വ​മാ​യി മാ​റി.

ഇ​ട​വ​ക വി​കാ​രി ഫാ. ​ഫി​ലി​പ് നെ​ൽ​പ്പു​ര​പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫാ. ​ജ​സ്റ്റി​ൻ പു​ത്ത​ൻ​പു​ര​യി​ൽ, ഫാ. ​ജെ​ന്നി കാ​യം​കു​ള​ത്തു​ശ്ശേ​രി, ഫാ. ​മി​ഖാ​യേ​ൽ കി​ങ്ങ​ണം​ചി​റ എ​ന്നി​വ​രും തി​രു​നാ​ൾ ക​മ്മി​റ്റി​യും ചേ​ർ​ന്നാ​ണ് ഈ ​വേ​റി​ട്ട കാ​ഴ്ച​യ്ക്ക് പി​ന്നി​ലെ ആ​സൂ​ത്ര​ണം നി​ർ​വ​ഹി​ച്ച​ത്.

വി​ശ്വാ​സി​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ പ്ര​ദ​ക്ഷി​ണ​ത്തി​ൽ നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കു​ചേ​ർ​ന്നു.

 

Latest News

Corehub Up