Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cime

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി ത​ല ഫ്രി​ഡ്ജി​ൽ ഒ​ളി​പ്പി​ച്ച കേ​സി​ലെ പ്ര​തി പൊ​ലി​സ് വാ​ഹ​ന​ത്തി​ൽ നി​ന്ന് ചാ​ടി മ​രി​ച്ചു

ദി​സ്പൂ​ർ: ആ​സാ​മി​ലെ ഗു​വ​ഹാ​തി​യി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി ത​ല ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ച കേ​സി​ലെ പ്ര​തി പൊ​ലി​സ് വാ​ഹ​ന​ത്തി​ൽ നി​ന്ന് ചാ​ടി മ​രി​ച്ചു. പ്ര​തി രാ​മാ​നു​ജ് ഗോ​സ്വാ​മി (30) ആ​ണ് മ​രി​ച്ച​ത്. ഗു​വ​ഹാ​തി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഹ​ടീ​ഗാ​വ് പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഇ​യാ​ൾ വാ​ഹ​ന​ത്തി​ൽ നി​ന്ന് ചാ​ടി​യ​ത്.

പൊ​ലി​സി​നെ ആ​ക്ര​മി​ച്ച ശേ​ഷം വാ​ഹ​ന​ത്തി​ൽ നി​ന്ന് ഇ​യാ​ൾ ചാ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​ല​യി​ടു​ക്കി​ലേ​ക്ക് വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

സെ​പ്റ്റം​ബ​ർ മൂ​ന്നി​നാ​ണ് ഗു​വ​ഹാ​തി​യി​ലെ ഫ്ലാ​റ്റി​ൽ വ​ച്ച് ഭാ​ര്യ റി​യ താ​ലു​ൽ​ദാ​റി​നെ രാ​മാ​നു​ജ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഭാ​ര്യ​ക്ക് അ​ന്യ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ച്ചാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. ഫ്ലാ​റ്റി​ൽ നി​ന്ന് ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. ഫ്രി​ഡ്ജി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​റു​ത്ത പ്ലാ​സ്റ്റി​ക് ക​വ​റി​ൽ നി​ന്നാ​ണ് യു​വ​തി​യു​ടെ ത​ല​യും വി​ര​ലു​ക​ളും പൊ​ലി​സ് ക​ണ്ടെ​ടു​ത്ത​ത്.

കൊ​ല​പാ​ത​കം, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്. തു​ട​ർ​ന്ന് സെ​പ്റ്റം​ബ​ർ ആ​റി​ന് ഇ​യാ​ൾ പൊ​ലി​സി​ൽ കീ​ഴ​ട​ങ്ങി. കു​റ്റ​കൃ​ത്യ​ത്തി​ൽ യാ​തൊ​രു ഖേ​ദ​വു​മി​ല്ലെ​ന്ന് പ്ര​തി പൊ​ലി​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നും പൊ​ലി​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, പ്ര​തി ചാ​ടാ​ൻ ഉ​ണ്ടാ​യ സാ​ഹ​ച​ര്യം പൊ​ലി​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Latest News

Corehub Up