Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cincinnati

America

ഇ​ൻ​ഡോ - അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബി​ന്‍റെ അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ന് സി​ൻ​സി​നാ​റ്റി​യി​ൽ തു​ട​ക്കം

ഒ​ഹാ​യോ: ഇ​ൻ​ഡോ-​അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബി​ന്‍റെ (IAPC) പ​തി​നൊ​ന്നാ​മ​ത് വാ​ർ​ഷി​ക അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ന് (IMC 2026) ഒ​ഹാ​യോ​യി​ലെ സി​ൻ​സി​നാ​റ്റി​യി​ൽ തു​ട​ക്കം.

ഒ​ക്ടോ​ബ​ർ 16 മു​ത​ൽ 18 വ​രെ ഷാ​രോ​ൺ​വി​ല്ലി​ലെ ഡെ​ൽ​റ്റ ഹോ​ട്ട​ൽ​സ് ബൈ ​മാ​രി​യ​റ്റി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം, ആ​ഗോ​ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം, ന​യ​ത​ന്ത്രം, പ്ര​വാ​സി നേ​തൃ​ത്വം എ​ന്നി​വ​യു​ടെ സം​ഗ​മ​വേ​ദി​യാ​യി മാ​റി.

ഒ​ഹാ​യോ മു​ൻ അ​സം​ബ്ലി​മാ​ൻ നീ​ര​ജ് അ​ന്താ​നി, ഐ​എ​പി​സി ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് ചെ​യ​ർ​മാ​ൻ ഡോ. ​സ​തീ​ഷ് ക​തു​ല, സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ജി​ൻ​സ്‌​മോ​ൻ സ​ക്ക​റി​യ, സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് അ​ജ​യ് ഘോ​ഷ്, ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ, പ​ർ​വീ​ൺ ചോ​പ്ര, സി.​ജി. ഡാ​നി​യ​ൽ, ഷാ​ൻ ജ​സ്റ്റ​സ്, മീ​ര ശ​ങ്ക​ർ, സാ​ജ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി സ​മ്മേ​ള​നം ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വി​ധ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, ന​യ​ത​ന്ത്ര​ജ്ഞ​ർ, എ​ഴു​ത്തു​കാ​ർ, സാ​മൂ​ഹി​ക നേ​താ​ക്ക​ൾ എ​ന്നി​വ​രു​ടെ ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ കൊ​ണ്ട് സ​മ്മേ​ള​ന ന​ഗ​രി ശ്ര​ദ്ധേ​യ​മാ​യി. വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും സ​ത്യ​ത്തി​ന്‍റെ ഏ​റ്റ​വും ശ​ക്ത​മാ​യ ഉ​പ​ക​ര​ണ​മാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം നി​ല​കൊ​ള്ളു​ന്നു​വെ​ന്ന​തി​ന്‍റെ ഓ​ർ​മപ്പെ​ടു​ത്ത​ലാ​യി സ​മ്മേ​ള​നം മാ​റി.

അ​ഭൂ​ത​പൂ​ർ​വ​മാ​യ മാ​ധ്യ​മ പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ അ​ർ​ഥ​വ​ത്താ​യ സം​വാ​ദ​ങ്ങ​ളും പ്രഫ​ഷ​ണ​ൽ സ​ഹ​ക​ര​ണ​വും ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​വും വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ വി​വി​ധ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും ചി​ന്ത​ക​രെ​യും ഒ​ന്നി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​യാ​ണ് ഐഎംസി 2026 പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന് ഡോ. ​സ​തീ​ഷ് ക​തു​ല ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ മു​ൻ അ​സം​ബ്ലി​മാ​ൻ നീ​ര​ജ് അ​ന്താ​നി, ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​ങ്ങ​ളു​ടെ സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ച് അ​നു​സ്മ​രി​ച്ചു. 2014-ലെ ​ത​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ർ​ത്ത​ക​ൾ ഭൂ​ഖ​ണ്ഡ​ങ്ങ​ൾ​ക്ക​പ്പു​റ​മു​ള്ള സ​മൂ​ഹ​ങ്ങ​ളെ എ​ങ്ങ​നെ ബ​ന്ധി​പ്പി​ച്ചു എ​ന്നും ഗോ​പാ​ൽ രാ​ജു​വി​ന്‍റെ മാ​ധ്യ​മ പൈ​തൃ​ക​ത്തെ​യും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ആ​രോ​ഗ്യ​മേ​ഖ​ല, ഐ.​ടി, ഹോ​സ്പി​റ്റാ​ലി​റ്റി, അ​ക്കാ​ദ​മി​ക് രം​ഗം, ഫോ​ർ​ച്യൂ​ൺ 500 ക​മ്പ​നി​ക​ൾ എ​ന്നി​വ​യി​ൽ ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ സ​മൂ​ഹം ചെ​ലു​ത്തു​ന്ന വ​ലി​യ സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ച് ഐഎപിസി മു​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ സം​സാ​രി​ച്ചു.

ന​ടി​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​മാ​യ മീ​ര നാ​യ​ർ അ​വ​ത​രി​പ്പി​ച്ച "ക​റു​ക​റെ കാ​ർ​മു​കി​ൽ' എ​ന്ന നൃ​ത്ത​ശി​ല്പം സ​ദ​സിനെ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടാ​യ കേ​ര​ള​ത്തി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. പ്ര​ശ​സ്ത ആ​ചാ​ര്യ​ൻ പ​ത്മ​ഭൂ​ഷ​ൺ കാ​വാ​ലം നാ​രാ​യ​ണ​പ്പ​ണി​ക്ക​രു​ടെ കീ​ഴി​ൽ പ​രി​ശീ​ല​നം നേ​ടി​യ മീ​ര നാ​യ​രു​ടെ ഈ ​നൃ​ത്തം ചി​ട്ട​പ്പെ​ടു​ത്തി​യ​ത് ഉ​മ ത​പ​സ്യാ​ന​ന്ദ​യാ​ണ്.

കേ​ര​ള​ത്തി​ലെ മ​ഴ​യു​ടെ​യും ജ​ല​ത്തി​ന്‍റെ​യും ജീ​വ​സു​റ്റ ഭാ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള പ്ര​ക​ട​നം കാ​ണി​ക​ളു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

പ്ര​മു​ഖ​രു​ടെ സം​ഗ​മം

വ​ട​ക്കേ അ​മേ​രി​ക്ക, ഇ​ന്ത്യ, യൂ​റോ​പ്പ്, മി​ഡി​ൽ ഈ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​ഡി​റ്റ​ർ​മാ​ർ​ക്കു​മൊ​പ്പം പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ വ​ലി​യൊ​രു നി​ര ത​ന്നെ ഈ ​വ​ർ​ഷ​ത്തെ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്:

ഗ്രെ​ഗ് ലാ​ൻ​ഡ്‌​സ്മാ​ൻ (യുഎ​സ് കോ​ൺ​ഗ്ര​സ്മാ​ൻ), അ​ഫ്താ​ബ് പു​രേ​വാ​ൽ (സി​ൻ​സി​നാ​റ്റി മേ​യ​ർ), നീ​ര​ജ് അ​ന്താ​നി (ഒ​ഹാ​യോ മു​ൻ അ​സം​ബ്ലി​മാ​ൻ), മാ​ത്യു സാ​മു​വ​ൽ (പ്ര​ശ​സ്ത ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ജേ​ണ​ലി​സ്റ്റ്), മീ​ര നാ​യ​ർ (ന​ടി​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യും), നി​ഹാ​രി​ക റൈ​സാ​ദ (ബോ​ളി​വു​ഡ് ന​ടി).

നി​ർ​മ്മി​ത ബു​ദ്ധി​യു​ടെ​യും (എഐ) വേ​ഗ​ത്തി​ലു​ള്ള ഡി​ജി​റ്റ​ൽ മാ​റ്റ​ങ്ങ​ളു​ടെ​യും കാ​ല​ഘ​ട്ട​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​വി എ​ന്താ​യി​രി​ക്കു​മെ​ന്ന​തി​നെ​ക്കു​റി​ച്ച് വി​വി​ധ പാ​ന​ലു​ക​ൾ ച​ർ​ച്ച ചെ​യ്തു. ധാ​ർ​മ്മി​ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം, പ്ര​വാ​സി ക​ഥ​പ​റ​ച്ചി​ലു​ക​ൾ, ധ്രു​വീ​ക​രി​ക്ക​പ്പെ​ട്ട സ​മൂ​ഹ​ങ്ങ​ളി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ശി​ല്പ​ശാ​ല​ക​ളും ന​ട​ന്നു.

മീ​ര ശ​ങ്ക​ർ മോ​ഡ​റേ​റ്റ​റാ​യ എഐ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​വി​യും എ​ന്ന മീ​ഡി​യ കോ​ൺ​ക്ലേ​വി​ൽ ഡോ. ​സ​തീ​ഷ് ക​തു​ല, മു​ത്തു മു​ത​ലി​യാ​ർ, വി​നോ​ദ് ത​ര​ക​ൻ, റോ​യ് ര​ത്ന​വേ​ൽ, പ​ർ​വീ​ൺ ചോ​പ്ര, അ​ജ​യ് ഘോ​ഷ് എ​ന്നി​വ​ർ പാ​ന​ലി​സ്റ്റു​ക​ളാ​യി പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up