Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CinemaHallEtiquette

എ ​റേ​റ്റ​ഡ് സീ​നു​ക​ളേ​ക്കാ​ൾ അ​ശ്ലീ​ലം! തി​യ​റ്റ​റി​ലെ ഗു​ണ്ട​ക​ൾ​ക്കെ​തി​രെ പൊ​ട്ടി​ത്തെ​റി​ച്ച് സൗ​ഭാ​ഗ്യ

സി​നി​മാ തി​യ​റ്റ​റു​ക​ൾ​ക്കു​ള്ളി​ൽ മ​റ്റു പ്രേ​ക്ഷ​ക​ർ​ക്ക് ശ​ല്യ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ പെ​രു​മാ​റു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി ന​ർ​ത്ത​കി​യും സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ സൗ​ഭാ​ഗ്യ വെ​ങ്കി​ടേ​ഷ് രം​ഗ​ത്തെ​ത്തി.

ഗീ​തു മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്ത 'ടോ​ക്സി​ക്' എ​ന്ന ചി​ത്രം തി​യ​റ്റ​റി​ൽ ക​ണ്ട​പ്പോ​ൾ ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു സൗ​ഭാ​ഗ്യ​യു​ടെ വി​കാ​രാ​ധീ​ന​മാ​യ കു​റി​പ്പ്.

ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന സ​മ​യം മു​ഴു​വ​ൻ ചി​ല​ർ അ​നാ​വ​ശ്യ ക​മ​ന്‍റു​ക​ൾ പ​റ​ഞ്ഞും അ​ശ്ലീ​ല ശ​ബ്ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യും സി​നി​മാ​കാ​ഴ്ച​യു​ടെ ആ​സ്വാ​ദ​നം പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​വ​ർ ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

തി​യ​റ്റ​റു​ക​ൾ​ക്കു​ള്ളി​ലെ ലൈം​ഗി​ക വൈ​കൃ​ത​മു​ള്ള ഇ​ത്ത​രം വ്യ​ക്തി​ക​ളാ​ണ് സി​നി​മ​യു​ടെ ന​ല്ല അ​ന്ത​രീ​ക്ഷ​ത്തെ​യും തി​യ​റ്റ​ർ സം​സ്കാ​ര​ത്തെ​യും ഇ​ല്ലാ​താ​ക്കു​ന്ന​ത്. എ ​റേ​റ്റ​ഡ് ചി​ത്ര​ങ്ങ​ളി​ൽ കാ​ണി​ക്കു​ന്ന രം​ഗ​ങ്ങ​ളേ​ക്കാ​ൾ അ​സ​ഹ്യ​വും അ​ശ്ലീ​ല​വു​മാ​ണ് ഇ​ത്ത​ര​ക്കാ​രു​ടെ ശ​ബ്ദ​പ്ര​യോ​ഗ​ങ്ങ​ളെ​ന്നും സൗ​ഭാ​ഗ്യ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

സൗ​ഭാ​ഗ്യ​യു​ടെ നി​ല​പാ​ടി​നെ പി​ന്തു​ണ​ച്ച് നി​ര​വ​ധി സി​നി​മാ​പ്രേ​മി​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. തി​യ​റ്റ​റു​ക​ളി​ൽ കു​ടും​ബ​ങ്ങ​ൾ​ക്കും സാ​ധാ​ര​ണ​ക്കാ​രാ​യ പ്രേ​ക്ഷ​ക​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള മോ​ശം പെ​രു​മാ​റ്റ​ങ്ങ​ളും കൂ​വ​ലു​ക​ളും ത​ട​യാ​ൻ തി​യ​റ്റ​ർ അ​ധി​കൃ​ത​ർ ഉ​ട​ന​ടി ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പാ​ലി​ക്കേ​ണ്ട മാ​ന്യ​ത​യെ​ക്കു​റി​ച്ച് ധാ​ര​ണ​യി​ല്ലാ​ത്ത ഇ​ത്ത​രം വ്യ​ക്തി​ക​ൾ, തി​യ​റ്റ​റു​ക​ളി​ൽ കാ​ണി​ക്കു​ന്ന സം​സ്കാ​ര​ശൂ​ന്യ​ത ഒ​രു വ​ലി​യ കാ​ര്യ​മാ​യി ക​രു​തു​ന്ന പൊ​തു​ശ​ല്യ​ങ്ങ​ളാ​ണെ​ന്നും വ​ലി​യ രീ​തി​യി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ട്.

Latest News

Corehub Up