കൊച്ചി: സംസ്ഥാന ചലച്ചിത്ര അക്കാദമി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, കൂടാതെ 2025ല്‍ പ്രസിദ്ധീകരിച്ച ചലച്ചിത്രസംബന്ധിയായ പുസ്തകങ്ങള്‍, ലേഖനങ്ങള്‍ എന്നിവയ്ക്കാണ് അവാർഡുകൾ.
കഥാചിത്രങ്ങള്‍ ഓപ്പണ്‍ ഡിസിപി (അണ്‍എന്‍ക്രിപ്റ്റഡ്) അല്ലെങ്കില്‍ ബ്ലൂറേ ഫോര്മാറ്റിലാണു സമര്‍പ്പിക്കേണ്ടത്.
താത്പര്യമുള്ളവര്‍ക്ക് അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.kerala film.com വഴി അപേക്ഷാഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. കൂടാതെ, തിരുവനന്തപുരത്തെ അക്കാദമി സിറ്റി ഓഫീസില്‍നിന്നു നേരിട്ടും നിശ്ചിത തുകയുടെ സ്റ്റാമ്പ് പതിപ്പിച്ച കവര്‍ അയച്ചു നല്‍കുന്നവര്‍ക്ക് തപാല്‍ വഴിയും അപേക്ഷാഫോമുകള്‍ ലഭ്യമാകും.
അപേക്ഷകള്‍ ആവശ്യമായ രേഖകള്‍സഹിതം ഫെബ്രുവരി 16ന് മുന്‍പായി അക്കാദമി ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും ലഭ്യമാണ്.