Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Circular

ഭി​ന്ന​ശേ​ഷി നി​യ​മ​നത്തിൽ സർക്കുലർ; ഒ​ഴി​വുള്ള പോ​സ്റ്റു​ക​ൾ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേഞ്ചി​ൽ അ​റി​യി​ക്ക​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ ഭി​​​ന്ന​​​ശേ​​​ഷി നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ര​​​ണ്ട് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞി​​​ട്ടും ഒ​​​ഴി​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ന്ന പോ​​​സ്റ്റു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചി​​​ൽ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് സ​​​ർ​​​ക്കു​​​ല​​​ർ. ജി​​​ല്ലാ സ​​​മി​​​തി ക​​​ണ്‍​വീ​​​ന​​​ർ​​​മാ​​​രാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​റി​​​യി​​​ക്കേ​​​ണ്ട​​​ത്.

ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗം തി​​​രി​​​ച്ച് ഓ​​​രോ ത​​​സ്തി​​​ക​​​യി​​​ലെ​​​യും ഇ​​​പ്ര​​​കാ​​​ര​​​മു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ൾ എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചി​​​ൽ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ കൈ​​​റ്റ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ സ്വീ​​​ക​​​രി​​​ക്ക​​​ണം. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചി​​​ൽനി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കി റാ​​​ങ്ക് ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ൽ 2026 മേ​​​യ് 31 നു ​​​ര​​​ണ്ടു റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് മാ​​​ത്ര​​​മാ​​​ണ് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഓ​​​പ്ഷ​​​ൻ ന​​​ൽ​​​കു​​​ക.

ഇ​​​ത്ത​​​ര​​​ത്തി​​​ൽ റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള എ​​​ല്ലാ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും നി​​​യ​​​മ​​​ന ശി​​​പാ​​​ർ​​​ശ ല​​​ഭി​​​ച്ച ശേ​​​ഷ​​​വും 2026 മേ​​​യ് 31 നു ​​​ര​​​ണ്ടു റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞ ഒ​​​ഴി​​​വു​​​ക​​​ൾ നി​​​ക​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ൽ അ​​​ത്ത​​​രം ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽനി​​​ന്നു നി​​​യ​​​മി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​ക്കൊ​​​ണ്ട് ജി​​​ല്ലാ സ​​​മി​​​തി ക​​​ണ്‍​വീ​​​ന​​​ർ ബ​​​ന്ധ​​​പ്പെ​​​ട്ട സ്കൂ​​​ൾ മാ​​​നേ​​​ജ​​​ർ​​​ക്ക് ഉ​​​ത്ത​​​ര​​​വ് ന​​​ൽ​​​ക​​​ണം.

റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഈ ​​​ത​​​സ്തി​​​ക​​​യി​​​ൽ യോ​​​ഗ്യ​​​ത ഉ​​​ള്ള​​​തും നി​​​യ​​​മ​​​ന ശി​​​പാ​​​ർ​​​ശ ല​​​ഭി​​​ക്കാ​​​ത്ത​​​തു​​​മാ​​​യ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ആ​​​രു​​​മി​​​ല്ല എ​​​ന്ന​​​ത് ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​ട്ട് പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽനി​​​ന്ന് നി​​​യ​​​മി​​​ക്കാ​​​ൻ മാ​​​നേ​​​ജ​​​ർ​​​മാ​​​ർ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കാം.

ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ​​​ത്തി​​​നാ​​​യി ഒ​​​ഴി​​​വ് മാ​​​റ്റി​​​വ​​​യ്ക്കു​​​ന്ന​​​തി​​​നു മു​​​ന്പ് ഈ ​​​ത​​​സ്തി​​​ക​​​യി​​​ൽ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന​​​വ​​​ർ​​​ക്ക് മാ​​​നേ​​​ജ​​​ർ​​​മാ​​​ർ ച​​​ട്ട​​​ങ്ങ​​​ൾ പ്ര​​​കാ​​​ര​​​മു​​​ള്ള സ്ഥി​​​രനി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യാ​​​ലും അ​​​വ​​​ർ​​​ക്ക് ദി​​​വ​​​സ​​​വേ​​​ത​​​ന കാ​​​ല​​​യ​​​ള​​​വ് അം​​​ഗീ​​​കാ​​​രം കി​​​ട്ടി​​​യെ​​​ന്ന പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ ആ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ മ​​​റ്റ് സ​​​ർ​​​വീ​​​സ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളോ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളോ ല​​​ഭി​​​ക്കി​​​ല്ലെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ​​​ത്തി​​​ന് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ട് ര​​​ണ്ടു റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞു​​​പോ​​​യ എ​​​ല്ലാ ഒ​​​ഴി​​​വു​​​ക​​​ളും എം​​​പ്ലോ​​​മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചി​​​ലേ​​​ക്ക് ഈ ​​​മാ​​​സം 17 നു​​​ള്ളി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​ണ​​​മെ​​​ന്നും സ​​​ർ​​​ക്കു​​​ല​​​റി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

Kerala

‘അ​ധ്യ​യ​നവ​ര്‍​ഷം തീ​രു​ന്ന​ത് ആ​ഘോ​ഷ​മാ​ക്കേ​ണ്ട’: വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സർക്കുലർ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​ക​ള്‍ ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ അ​ധ്യ​യ​ന വ​ര്‍​ഷം തീ​രു​ന്ന​ത് ആ​ഘോ​ഷ​മാ​ക്കേ​ണ്ടെ​ന്ന സ​ര്‍​ക്കു​ല​റു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്.

സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക പ​രീ​ക്ഷ​ക​ള്‍ തീ​രു​ന്ന ദി​വ​സ​വും മ​ധ്യ​വേ​ന​ല​വ​ധി​ക്ക് സ്‌​കൂ​ള്‍ അ​ട​ക്കു​ന്ന ദി​വ​സ​വും ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ളൊ​ന്നും പാ​ടി​ല്ലെ​ന്നാ​ണ് പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​ര്‍​ക്കു​ല​റി​ലു​ള്ള​ത്.

മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ​രീ​ക്ഷാ​ദി​ന​ങ്ങ​ളി​ല്‍ ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ള്‍ അ​തി​രു​ക​ട​ന്ന് അ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ന്‍​ക​രു​ത​ല്‍ എ​ന്ന രീ​തി​യി​ല്‍ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ ഈ ​മാ​സം 30 ന് ​അ​വ​സാ​നി​ക്കും. ഒ​ന്നു മു​ത​ല്‍ ഒ​മ്പ​താം ക്ലാ​സ് വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി 31 നാ​ണ് മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​യി സ്‌​കൂ​ളു​ക​ള്‍ അ​ട​ക്കു​ന്ന​ത്.

സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക പ​രീ​ക്ഷ ക​ഴി​ഞ്ഞ് ഇ​റ​ങ്ങു​ന്ന കു​ട്ടി​ക​ള്‍ അ​ച്ച​ട​ക്ക​ര​ഹി​ത​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്നി​ല്ലെ​ന്ന് അ​ധ്യാ​പ​ക​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു ര​ക്ഷി​താ​ക്ക​ളു​ടെ സ​ഹ​കര​ണം തേ​ട​ണം.

സ്‌​കൂ​ള്‍ കാ​മ്പ​സി​നു പു​റ​ത്ത് ആ​വ​ശ്യ​മെ​ങ്കി​ല്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടാ​മെ​ന്നും സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു. ഈ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ല്ലാ വ​ര്‍​ഷ​വും ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്നും സ്‌​കൂ​ള്‍ മേ​ധാ​വി​ക​ള്‍ ഇ​ത് ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വി​ലു​ണ്ട്.

Latest News

Corehub Up