കാലടി: ആർഎസ്എസിന്റെ ഇഷ്ടതോഴിയായാണു സംസ്കൃത സർവകലാശാലാ വൈസ് ചാൻസലർ സിസ തോമസ് പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ.
കാലടിയിൽ സർവകലാശാലാ വിദ്യാർഥികളുടെ നിരാഹരസമര പന്തലിലെത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥിസമരത്തോടു സ്വീകരിക്കേണ്ട നിലപാടല്ല സംസ്ഥാന സർക്കാരിന്റേത്. ആർഎസ്എസുകാരനായ മുൻ ഗവർണറും വിസിയും നടത്തിയ ഗൂഢാലോചനയുടെ ഫലമാണു സസ്പെൻഷൻ. കുട്ടികളെ സസ്പെൻഷനിൽ നിർത്തി ഭാവി നശിപ്പിക്കാമെന്ന വ്യാമോഹം വേണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.