Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CissieGrahamLynch

America

മ​ത​സ്വാ​ത​ന്ത്ര്യ അം​ബാ​സ​ഡ​റാ​യി സി​സി ഗ്ര​ഹാം ലി​ഞ്ചി​നെ ട്രം​പ് നാ​മ​നി​ർ​ദേ​ശം ചെ​യ്തു

വാ​ഷിം​ഗ്ട​ൺ ഡി​സി: പ്ര​മു​ഖ സു​വി​ശേ​ഷ​ക​ൻ ഫ്രാ​ങ്ക്ലി​ൻ ഗ്ര​ഹാ​മി​ന്‍റെ മ​ക​ളും അ​ന്ത​രി​ച്ച സു​വി​ശേ​ഷ​ക​ൻ ബി​ല്ലി ഗ്ര​ഹാ​മി​ന്‍റെ കൊ​ച്ചു​മ​ക​ളു​മാ​യ സി​സി ഗ്ര​ഹാം ലി​ഞ്ചി​നെ യു​എ​സ് അം​ബാ​സ​ഡ​ർ അ​റ്റ് ലാ​ർ​ജ് ഫോ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലീ​ജി​യ​സ് ഫ്രീ​ഡം സ്ഥാ​ന​ത്തേ​ക്ക് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് നാ​മ​നി​ർ​ദേ​ശം ചെ​യ്തു.

സെ​ന​റ്റി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ത​സ്വാ​ത​ന്ത്ര്യ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യു​എ​സ് വി​ദേ​ശ​ന​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ലി​ഞ്ച് പ്ര​ധാ​ന ചു​മ​ത​ല വ​ഹി​ക്കും.

നാ​മ​നി​ർ​ദേ​ശം വ​ലി​യ ബ​ഹു​മ​തി​യാ​യി കാ​ണു​ന്ന​താ​യും മ​ത​സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി മി​ക​ച്ച രീ​തി​യി​ൽ സേ​വി​ക്കാ​ൻ പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും ലി​ഞ്ച് അ​ഭ്യ​ർ​ഥി​ച്ചു.

2010 മു​ത​ൽ ബി​ല്ലി ഗ്ര​ഹാം ഇ​വാ​ഞ്ച​ല​സ്റ്റി​ക് അ​സോ​സി​യേ​ഷ​ൻ, സ​മ​രി​റ്റ​ൻ​സ് പേ​ഴ്സ് എ​ന്നി​വ​യു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലി​ഞ്ച് നി​ല​വി​ൽ സീ​നി​യ​ർ അ​ഡ്വൈ​സ​റും മി​നി​സ്ട്രി വ​ക്താ​വു​മാ​ണ്.

മ​ക​ളു​ടെ നാ​മ​നി​ർ​ദേ​ശ​ത്തെ സ്വാ​ഗ​തം ചെ​യ്ത ഫ്രാ​ങ്ക്ലി​ൻ ഗ്ര​ഹാം, പു​തി​യ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​നാ​യി അ​വ​ൾ​ക്ക് ജ്ഞാ​ന​വും ശ​ക്തി​യും ല​ഭി​ക്കാ​ൻ പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു.

Latest News

Corehub Up