ദുബായി: കൊടുങ്ങല്ലൂർ സ്വദേശിയും ദുബായിലെ റസ്റ്ററന്റ് ഉടമയുമായിരുന്ന മണപ്പാട്ട് മുഹമ്മദ് (സിറ്റി മുഹമ്മദ് - 59) ദുബായിൽ മരിച്ച നിലയിൽ.
റസ്റ്ററന്റിന് മുകളിലുള്ള ഫ്ലാറ്റിലാണ് മുഹമ്മദിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊടുങ്ങല്ലൂരിൽ നേരത്തെ മജ്ലിസ് കാറ്ററിംഗ് സ്ഥാപനം നടത്തിയിരുന്നു.
ഭാര്യ: ഷെമി. മക്കൾ: ഉവൈസ്, ഉനൈസ്, അൽമാസ്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കും.