Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : City Road

Thrissur

സി​റ്റി റോ​ഡ് ഇം​പ്രൂ​വ്മെ​ന്‍റ് പ​ദ്ധ​തി ചു​വ​പ്പു​നാ​ട​യി​ൽ; ഗതികെട്ട് ന​ഗ​ര​പാ​ത​ക​ൾ

തൃ​ശൂ​ർ: ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും റോ​ഡ് അ​പ​ക​ട​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മാ​കേ​ണ്ട തൃ​ശൂ​ർ സി​റ്റി റോ​ഡ് ഇം​പ്രൂ​വ്മെ​ന്‍റ് പ്രോ​ജ​ക്ട് ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി​യി​ട്ടു നാ​ളേ​റെ​യാ​യി. 2022 ഡി​സം​ബ​റി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ താ​ൽ​ക്കാ​ലി​ക​മാ​യി മാ​റ്റി​വ​ച്ച ഈ ​ബൃ​ഹ​ദ് പ​ദ്ധ​തി, നാ​ലു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല.

എം​ജി റോ​ഡ്, പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട, കാ​ൽ​വ​രി റോ​ഡ്, ശ​ങ്ക​ര​യ്യ റോ​ഡ്, കാ​നാ​ട്ടു​ക​ര, ചു​ങ്കം, അ​ര​ണാ​ട്ടു​ക​ര, അ​യ​ന്തോ​ൾ, ഒ​ള​രി തു​ട​ങ്ങി ന​ഗ​ര​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന പ്ര​വേ​ശ​ന​ക​വാ​ട​ങ്ങ​ളി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ കാ​ൽ​ന​ട​യാ​ത്ര​പോ​ലും ദു​ഷ്ക​ര​മാ​ണ്. ശാ​സ്ത്രീ​യ​മാ​യ ജം​ഗ്ഷ​ൻ ന​വീ​ക​ര​ണ​ത്തി​ന്‍റെ കു​റ​വും, കൃ​ത്യ​മാ​യ ന​ട​പ്പാ​ത​ക​ൾ ഇ​ല്ലാ​ത്ത​തും കാ​ര​ണം ഈ ​മേ​ഖ​ല​ക​ളി​ൽ അ​പ​ക​ട​മ​ര​ണ​ങ്ങ​ൾ ഉ​യ​രു​ക​യാ​ണെ​ന്ന് കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് സ​ർ​ക്കാ​രി​നു റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. അ​പ​ക​ട​മേ​ഖ​ല​ക​ൾ ക​ണ്ടെ​ത്താ​ൻ നാ​റ്റ്പാ​ക്ക് അ​ടി​യ​ന്ത​ര റോ​ഡ് സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഫ​യ​ലി​ൽ ഒ​തു​ങ്ങി.

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണ​ത്തി​നും തി​രി​ച്ച​ടി

തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​ലി​യ രീ​തി​യി​ലു​ള്ള പു​ന​ർ​വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലേ​ക്കു ക​ട​ക്കു​ന്പോ​ൾ, സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന റോ​ഡു​ക​ളി​ലെ ഇ​ടു​ങ്ങി​യ അ​വ​സ്ഥ വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കും. ശാ​സ്ത്രീ​യ​മാ​യ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളോ, സു​ഗ​മ​മാ​യ പ്ര​വേ​ശ​ന -​പു​റ​പ്പെ​ട​ൽ ക​വാ​ട​ങ്ങ​ളോ ഒ​രു​ക്കാ​ൻ റോ​ഡ് വി​ക​സ​നം ത​ട​സ​പ്പെ​ടു​ന്ന​തു​വ​ഴി സാ​ധി​ക്കു​ന്നി​ല്ല. ന​ഗ​ര​ത്തി​ന്‍റെ ഭാ​വി​വി​ക​സ​ന​ത്തെ​പ്പോ​ലും ഇ​തു ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്.

എംഎ​ൽ​എ​യ്ക്ക് കൂ​ട്ട​ഹ​ർ​ജി

നാ​ലുവ​ർ​ഷ​മാ​യി തു​ട​രു​ന്ന ഈ ​വി​ക​സ​ന മു​ര​ടി​പ്പി​നെ​തി​രേ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​തി​ഷേ​ധ​വു​മാ​യി തൃ​ശൂ​ർ സി​റ്റി​സ​ണ്‍​സ് രം​ഗ​ത്തെ​ത്തി. പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി പ​നു​ജ്ജീ​വി​പ്പി​ച്ചു ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭീ​മ​ൻ കൂ​ട്ട​ഹ​ർ​ജി തൃ​ശൂ​ർ എം​എ​ൽ​എ രാ​ജ​ൻ ജെ. ​പ​ല്ല​നു സ​മ​ർ​പ്പി​ച്ചു.

സം​ഘ​ട​ന​യ്ക്കു​വേ​ണ്ടി ഭാ​ര​വാ​ഹി​ക​ളാ​യ എം.​ആ​ർ. സ​ജീ​വ്കു​മാ​ർ, സി.​എ. മു​ര​ളീ​ധ​ര​ൻ, ബി​ജു ടി. ​ജോ​സ​ഫ്, ടി.​കെ. ബി​നേ​ഷ്, പി.കെ. ഗ​ണേ​ഷ്, ജി. ​ഹ​രീ​ഷ് എ​ന്നി​വ​രും ന​ഗ​ര​ത്തി​ലെ ഇ​രു​നൂ​റോ​ളം വ​രു​ന്ന പൊ​തു​ജ​ന​ങ്ങ​ളും ഒ​പ്പി​ട്ട നി​വേ​ദ​ന​മാ​ണ് എം​എ​ൽ​എ​യ്ക്കു കൈ​മാ​റി​യ​ത്. തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ കേ​ന്ദ്ര​മ​ന്ത്രി​യും തൃ​ശൂ​ർ എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി​ക്കും ഇ​വ​ർ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. പ​ദ്ധ​തി​യു​ടെ അ​ടി​യ​ന്ത​രപ്രാ​ധാ​ന്യം ചൂ​ണ്ടി​ക്കാ​ട്ടി ഈ ​കൂ​ട്ട​ഹ​ർ​ജി​യു​ടെ പ​ക​ർ​പ്പു​ക​ൾ മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ, ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ, കെ​ആ​ർ​എ​ഫ്ബി ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്കും സം​ഘ​ട​ന കൈ​മാ​റി​യി​ട്ടു​ണ്ട്.

Latest News

Corehub Up