Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Civil Rights Leader

America

ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി; റ​വ. ജെ​സി ജാ​ക്‌​സ​ൺ ആ​ശു​പ​ത്രി വി​ട്ടു

ഷി​ക്കാ​ഗോ: ദി​വ​സ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​യി​രു​ന്ന സി​വി​ൽ റൈ​റ്റ്‌​സ് നേ​താ​വ് റ​വ. ജെ​സി ജാ​ക്‌​സ​ൺ ആ​ശു​പ​ത്രി വി​ട്ടു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ട്ട​താ​യി കു​ടും​ബം അ​റി​യി​ച്ചു.

പ്രോ​ഗ്ര​സീ​വ് സു​പ്രാ​ന്യൂ​ക്ലി​യ​ർ പാ​ൾ​സി എ​ന്ന ന്യൂ​റോ​ള​ജി​ക്ക​ൽ രോ​ഗ​ത്തി​ന് ചി​കി​ത്സ ന​ൽ​കു​ന്ന​തി​നാ​യാ​ണ് ഈ ​മാ​സം 12ന് ​റ​വ. ജെ​സി ജാ​ക്‌​സ​ണി​നെ നോ​ർ​ത്ത് വെ​സ്റ്റേ​ൺ മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഏ​ക​ദേ​ശം ഒ​രു ദ​ശാ​ബ്ദ​ത്തി​ലേ​റെ​യാ​യി റ​വ. ജെ​സി ജാ​ക്‌​സ​ൺ അ​പൂ​ർ​വ രോ​ഗ​വു​മാ​യി​ട്ടാ​ണ് ജീ​വി​ക്കു​ന്ന​ത്. ന​ട​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട്, സം​സാ​ര വൈ​ക​ല്യം, ക​ണ്ണി​ന്‍റെ ച​ല​ന​ത്തി​ലെ ത​ക​രാ​റു​ക​ൾ എ​ന്നി​വ​യ്ക്ക് പ്രോ​ഗ്ര​സീ​വ് സു​പ്രാ​ന്യൂ​ക്ലി​യ​ർ പാ​ൾ​സി കാ​ര​ണ​മാ​കും.

നോ​ർ​ത്ത് വെ​സ്റ്റേ​ൺ മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ലി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കും സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്കും മ​ക​നും കു​ടും​ബ വ​ക്താ​വു​മാ​യ യൂ​സ​ഫ് ജാ​ക്‌​സ​ൺ ന​ന്ദി അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​യാ​ഴ്ച മു​ൻ പ്ര​സി​ഡ​ന്‍റ് ബി​ൽ ക്ലി​ന്‍റ​ണും മു​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ഹി​ലാ​രി ക്ലി​ന്‍റ​ണും റ​വ. ജെ​സി ജാ​ക്‌​സ​നെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

1960ക​ളി​ൽ മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കിം​ഗ് ജൂ​ണി​യ​റു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ച ജെ​സി ജാ​ക്‌​സ​ൺ 2000ൽ ​പ്ര​സി​ഡ​ൻ​ഷ്യ​ൽ മെ​ഡ​ൽ ഓ​ഫ് ഫ്രീ​ഡം നേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Latest News

Corehub Up