തിരുവനന്തപുരം: ലോക ഭക്ഷ്യദിനമായ ഇന്ന് സിവില് സപ്ലൈസ് ദിനമായി ആചരിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
വഴുതക്കാട് മൗണ്ട് കാര്മല് ഹാളില് നടക്കുന്ന ലോകഭക്ഷ്യദിന/ സിവില് സപ്ലൈസ് ദിനാഘോഷ പരിപാടികള് മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ സി.പി. ജോണ്, കെ. മുരളിധരന്, മേയര് വി.വി. രാജേഷ്, ഡോ. ശശി തരൂര് എംപി, നഗരസഭാ കൗണ്സിലര് രാഖി രവികുമാര് തുടങ്ങിയവര് പങ്കെടുക്കും.
ദിനാചരണത്തിന്റെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിലെ ജീവനക്കാരുടെ പ്രവര്ത്തന മികവിനു സംസ്ഥാന അവാര്ഡുകള് നല്കും. സപ്ളൈകോയുടെ യുഎന്-എസ്ഡിജി പഠനറിപ്പോര്ട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്യും.