Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Class 12

സി​ബി​എ​സ്ഇ മൂ​ല്യ​നി​ർ​ണ​യ വി​വാ​ദ​ത്തി​ൽ അ​ടി​യ​ന്ത​ര അ​വ​ലോ​ക​ന യോ​ഗം വി​ളി​ച്ച് കേ​ന്ദ്ര​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാ മൂ​ല്യ​നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ അ​ടി​യ​ന്ത​ര ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തു. ന്യൂ​ഡ​ൽ​ഹി​യി​ലെ സി​ബി​എ​സ്ഇ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന യോ​ഗ​ത്തി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​വും സു​താ​ര്യ​വു​മാ​യി പ​രി​ഹ​രി​ക്കാ​ൻ മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക, മൂ​ല്യ​നി​ർ​ണ​യ​വും നി​രീ​ക്ഷ​ണ​വും കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്നി​വ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ​രീ​ക്ഷാ സം​വി​ധാ​ന​ത്തി​ലെ സു​താ​ര്യ​ത​യും ഉ​ത്ത​ര​വാ​ദി​ത്ത​വും ഉ​റ​പ്പു​ന​ൽ​കി​യ അ​ദ്ദേ​ഹം, വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ന്യാ​യ​മാ​യ എ​ല്ലാ ആ​ശ​ങ്ക​ക​ളും അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലോ മൂ​ല്യ​നി​ർ​ണ​യ​ത്തി​ലോ ഉ​ണ്ടാ​കു​ന്ന യാ​തൊ​രു​വി​ധ വീ​ഴ്ച​ക​ളും വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​ത്ത​വ​ണ പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ 18 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഏ​ക​ദേ​ശം 98 ല​ക്ഷം ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളി​ലാ​യി 40 കോ​ടി​യോ​ളം പേ​ജു​ക​ൾ ഡി​ജി​റ്റ​ൽ മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി സ്കാ​ൻ ചെ​യ്തി​രു​ന്നു. ഇ​തി​ൽ നാ​ല് ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ത്ഥി​ക​ൾ ത​ങ്ങ​ളു​ടെ 11 ല​ക്ഷ​ത്തോ​ളം സ്കാ​ൻ ചെ​യ്ത ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ പോ​ർ​ട്ട​ൽ വ​ഴി ഇ​തി​ന​കം പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ട്.

പോ​ർ​ട്ട​ലി​ലെ ലോ​ഗി​ൻ പ്ര​ശ്ന​ങ്ങ​ൾ, സെ​ർ​വ​ർ ത​ക​രാ​ർ, പ​ണ​മി​ട​പാ​ടി​ലെ ത​ട​സ​ങ്ങ​ൾ എ​ന്നി​വ​യും മ​ന്ത്രി യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി. ഈ ​സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഐ​ഐ​ടി മ​ദ്രാ​സി​ലെ വി​ദ​ഗ്ധ പ്രൊ​ഫ​സ​ർ​മാ​രും ഡി​ജി​റ്റ​ൽ സി​സ്റ്റം സ്പെ​ഷ്യ​ലി​സ്റ്റു​ക​ളും അ​ട​ങ്ങു​ന്ന പ്ര​ത്യേ​ക സാ​ങ്കേ​തി​ക സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി സ​ഞ്ജ​യ് കു​മാ​ർ, സി​ബി​എ​സ്ഇ ചെ​യ​ർ​പേ​ഴ്സ​ൺ രാ​ഹു​ൽ സിം​ഗ്, ഐ​ഐ​ടി കാ​ൺ​പൂ​ർ ഡ​യ​റ​ക്ട​ർ, മ​റ്റ് മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ പൊ​തു​മേ​ഖ​ലാ ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up