Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ClassroomCollapse

ഡ​ൽ​ഹി​യി​ൽ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ക്ലാ​സ് മു​റി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു; ഹൃ​ദ​യാ​ഘാ​ത​മെ​ന്ന് സം​ശ​യം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​യൂ​ർ വി​ഹാ​റി​ലെ സ്കൂ​ളി​ൽ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ഒ​മ്പ​ത് വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി ബു​ധ​നാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് ക്ലാ​സ് മു​റി​യി​ൽ വെ​ച്ച് മ​ര​ണ​പ്പെ​ട്ട​ത്. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ ഡ​ൽ​ഹി പൊ​ലി​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​കു​ന്ന​തി​നാ​യി പൊ​ലി​സ് സ്കൂ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

ക്ലാ​സ് മു​റി​യി​ലേ​ക്ക് ന​ട​ന്നെ​ത്തു​ന്ന പെ​ൺ​കു​ട്ടി പെ​ട്ടെ​ന്ന് അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച് നി​ല​ത്തേ​ക്ക് വീ​ഴു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. അ​ധ്യാ​പി​ക ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ ക​സേ​ര​യി​ലി​രു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ബോ​ധ​ര​ഹി​ത​യാ​യ​തി​നെ തു​ട​ർ​ന്ന് സ​ഹാ​യ​ത്തി​നാ​യി പു​റ​ത്തേ​ക്ക് ഓ​ടു​ക​യും നി​മി​ഷ​ങ്ങ​ൾ​ക്ക​കം തി​രി​കെ​യെ​ത്തി കു​ട്ടി​യെ പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ക​യു​മാ​യി​രു​ന്നു.

ഇ​തി​നു തൊ​ട്ടു​മു​മ്പ് മ​റ്റു കു​ട്ടി​ക​ളോ​ടൊ​പ്പം പ​ടി​ക​ൾ ക​യ​റു​ന്ന​തും വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തും അ​ട​ക്ക​മു​ള്ള ദൃ​ശ്യ​ങ്ങ​ൾ പൊ​ലി​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പെ​ട്ടെ​ന്നു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​മാ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​നു​മാ​ന​മെ​ങ്കി​ലും പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നും മ​റ്റ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കും ശേ​ഷ​മേ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രൂ. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ​യും സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ​യും മൊ​ഴി​യെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

 

Latest News

Corehub Up