Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Classrooms

Pathanamthitta

കാ​​തോ​​ലി​​ക്കേ​​റ്റ് സ്കൂ​​ളി​​ൽ ഇ​​ന്‍റ​​റാ​​ക്ടീ​​വ് പാ​​ന​​ലു​​ക​​ളു​​മാ​​യി ക്ലാ​​സ് മു​​റി​​ക​​ൾ

പ​​ത്ത​​നം​​തി​​ട്ട: പ​​ഠ​​ന​​ത്തി​​ൽ സാ​​ങ്കേ​​തി​​ക വി​​ദ്യ​​യു​​ടെ ഉ​​പ​​യോ​​ഗ​​ത്തി​​ലൂ​​ടെ പ്ര​​വ​​ർ​​ത്ത​​നം കൂ​​ടു​​ത​​ൽ കാ​​ര്യ​​ക്ഷ​​മ​​മാ​​യി വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ എ​​ത്തി​​ക്കു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ ഇ​​ന്‍റ​​റാ​​ക്ടീ​​വ് പാ​​ന​​ലു​​ക​​ളു​​മാ​​യി പ​​ത്ത​​നം​​തി​​ട്ട കാ​​തോ​​ലി​​ക്കേ​​റ്റ് എ​​ച്ച്എ​​സ്എ​​സ്. സ്കൂ​​ളി​​ലെ പ്ല​​സ്ടു ക്ലാ​​സു​​ക​​ൾ​​ക്കു​​വേ​​ണ്ടി​​യാ​​ണ് ഏ​​ഴ് പാ​​ന​​ലു​​ക​​ൾ സ​​ജ്ജ​​മാ​​യി​​രി​​ക്കു​​ന്ന​​ത്.

ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി​​യു​​ടെ പ്രാ​​ദേ​​ശി​​ക വി​​ക​​സ​​ന​​ഫ​​ണ്ടി​​ൽ​നി​​ന്ന് 7.70 ല​​ക്ഷം രൂ​​പ വി​​നി​​യോ​​ഗി​​ച്ചാ​​ണ് പാ​​ന​​ലു​​ക​​ൾ സ്ഥാ​​പി​​ച്ചി​​ട്ടു​​ള്ള​​തെ​​ന്ന് പ്രി​​ൻ​​സി​​പ്പ​​ൽ ജേ​​ക്ക​​ബ് ജോ​​ർ​​ജ് കു​​റ്റി​​യി​​ലും പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് ഫാ.​ ​ഷൈ​​ജു കു​​ര്യ​​നും പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.

പ​​ര​​ന്പ​​രാ​​ഗ​​ത പാ​​ഠ​​പു​​സ്ത​​ക വാ​​യ​​ന​​യ്ക്ക​​പ്പു​​റം പ്രോ​​ജ​​ക്ടു​​ക​​ളും സ്മാ​​ർ​​ട്ട് ബോ​​ർ​​ഡു​​ക​​ളും ഉ​​പ​​യോ​​ഗി​​ച്ച് പാ​​ഠ്യ, പാ​​ഠ്യേ​​ത​​ര പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ ഏ​​കോ​​പി​​പ്പി​​ക്കു​​ന്ന​​തി​​ലൂ​​ടെ ക്ലാ​​സ് മു​​റി​​ക​​ൾ ദൃ​​ശ്യ​പ​​ഠ​​ന​​ത്തി​​നു വി​​ധേ​​യ​​മാ​​കു​​ക​​യാ​​ണ്.

കേ​​ര​​ള​​ത്തി​​ൽ എ​​യ്ഡ​​ഡ് സ്കൂ​​ളു​​ക​​ളി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ഇ​​ന്‍റ​​റാ​​ക്ടീ​​വ് ഡി​​ജി​​റ്റ​​ൽ ബോ​​ർ​​ഡു​​ക​​ൾ പ​​ഠ​​ന, ബോ​​ധ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാ​​യി സ​​ജ്ജീ​​ക​​രി​​ക്കു​​ന്ന​​ത്. നാ​​ളെ രാ​​വി​​ലെ 9.30ന് ​​സ്കൂ​​ളി​​ൽ ചേ​​രു​​ന്ന യോ​​ഗ​​ത്തി​​ൽ ഇ​​ന്‍റ​​റാ​​ക്ടീ​​വ് ഡി​​ജി​​റ്റ​​ൽ പാ​​ന​​ലി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി നി​​ർ​​വ​​ഹി​​ക്കും. ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ വൈ​​ദി​​ക ട്ര​​സ്റ്റി ഫാ.​ ​ഡോ. തോ​​മ​​സ് വ​​ർ​​ഗീ​​സ് അ​​മ​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. തു​​ന്പ​​മ​​ൺ ഭ​​ദ്രാ​​സ​​ന സെ​​ക്ര​​ട്ട​​റി ജോ​​ൺ​​സ​​ൺ ക​​ല്ലി​​ട്ട​​തി​​ൽ കോ​​ർ എ​​പ്പി​​സ്കോ​​പ്പ സ്മാ​​ർ​​ട്ട് അ​​റ്റ് കാ​​തോ​​ലി​​ക്കേ​​റ്റ് പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തും. യോ​​ഗ​​ത്തി​​ൽ സ്കൂ​​ൾ വി​​ക​​സ​​ന സ​​മി​​തി, ഗ​​വേ​​ണിം​​ഗ് ബോ​​ർ​​ഡ് അം​​ഗ​​ങ്ങ​​ളെ അ​​ബി​​ൻ വ​​ർ​​ക്കി എം​​എ​​ൽ​​എ ആ​​ദ​​രി​​ക്കും.

ഗ​​വേ​​ണിം​​ഗ് ബോ​​ർ​​ഡം​​ഗ​​ങ്ങ​​ളാ​​യ ഫാ. ​സ​​ഖ​​റി​​യ സാ​​മു​​വേ​​ൽ, മാ​​ത്യൂ​​സ് മാ​​ട​​ത്തേ​​ത്ത്, മു​​ൻ കോ-​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഫാ.​ ​ബി​​ജു മാ​​ത്യു, വി​​ക​​സ​​ന സ​​മി​​തി അം​​ഗ​​ങ്ങ​​ളാ​​യ ബാ​​ബു പാ​​റ​​യി​​ൽ, അ​​നി​​ൽ പി. ​​വ​​ർ​​ഗീ​​സ്, നി​​തി​​ൻ മ​​ണ​​ക്കാ​​ട്ടു​​മ​​ണ്ണി​​ൽ, ഹെ​​ഡ്മി​​സ്ട്ര​​സ് പി.​​എം. ജ​​യ​​മോ​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും. സ്റ്റാ​​ഫ് സെ​​ക്ര​​ട്ട​​റി ബി​​നോ​​ദ് മാ​​ത്യു​​വും പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.

Latest News

Corehub Up