Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Clean Chit

പു​ന​ർ​ജ​നി കേസിൽ വി.​ഡി.​സ​തീ​ശ​ന് ക്ലീ​ൻ​ചി​റ്റ്; വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​വ് ക​ണ്ടെ​ത്താ​നാ​യി​ല്ല

തിരുവനന്തപുരം: പു​ന​ർ​ജ​നി പ​ദ്ധ​തി ആ​രോ​പ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന് ക്ലീ​ൻ​ചി​റ്റ്. സ​തീ​ശ​നെ​തി​രാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും അ​വ​സാ​നി​പ്പി​ച്ച​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രു തെ​ളി​വും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​സി​ല്‍ നി​ന്നും സ​തീ​ശ​നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

സ​തീ​ശ​ൻ നേ​രി​ട്ട് ഒ​രു രൂ​പ​യു​ടെ പോ​ലും ഇ​ട​പാ​ട് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ൽ. കേ​സി​ൽ സ​തീ​ശ​നെ​തി​രേ തെ​ളി​വി​ല്ലെ​ന്ന വി​ജി​ല​ൻ​സി​ന്‍റെ നി​ഗ​മ​നം യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തി​ന് മുമ്പു​ള്ള​താ​ണെന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കേസ് സിബിഐക്ക് വിടാനുള്ള എൽഡിഎഫ് സർക്കാരിന്‍റെ ശിപാർശ രാഷ്ട്രീയ പ്രേരിതമായിരുന്നെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഡി. ​മ​ണി​ക്ക് പ​ങ്കി​ല്ലെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ത​മി​ഴ്നാ​ട് വ്യ​വ​സാ​യി ഡി. ​മ​ണി​ക്ക് പ​ങ്കി​ല്ലെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം. ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ്ര​വാ​സി വ്യ​വ​സാ​യി​യു​മാ​യി ഡി. ​മ​ണി​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് തെ​ളി​യി​ക്കാ​നാ​യി​ല്ല.

സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വാ​സി വ്യ​വ​സാ​യി പ​രാ​മ​ർ​ശി​ച്ച പ്ര​ധാ​ന പേ​രാ​യി​രു​ന്നു ഡി. ​മ​ണി​യു​ടേ​ത്. ശ​ബ​രി​മ​ല​യി​ലെ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ​ങ്ങ​ൾ ക​ട​ത്തി​യെ​ന്ന​താ​യി​രു​ന്നു ഡി. ​മ​ണി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​രോ​പ​ണം. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യാ​ണ് ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​ത് എ​ന്നും മൊ​ഴി​യു​ണ്ടാ​യി​രു​ന്നു.

അ​തേ​സ​മ​യം, കേ​സി​ൽ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നും താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്നു​മാ​യി​രു​ന്നു മ​ണി പ​റ​ഞ്ഞ​ത്. കേ​ര​ള​ത്തി​ലേ​ക്ക് അ​ധി​കം വ​രാ​റി​ല്ല. ശ​ബ​രി​മ​ല​യി​ല്‍ ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല. താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഉ​റ്റ​സു​ഹൃ​ത്താ​യ ബാ​ല​മു​രു​ക​ന്‍റെ സിം ​ആ​ണ്. ര​ണ്ടു​പേ​ര്‍​ക്കും ഈ ​കേ​സു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല. ഫോ​ണ്‍ ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ച്ചു. ചെ​റി​യ ബി​സി​ന​സു​ക​ള്‍ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കു​മെ​ന്നും മ​ണി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Latest News

Corehub Up