ഹൂസ്റ്റൺ: സുറിയാനി ഓർത്തഡോക്സ് സഭയുടെ നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിന് കീഴിലുള്ള വൈദീകരുടെ ധ്യാനം ഒക്ടോബർ 23, 24, 25 തീയതികളിൽ ഹൂസ്റ്റൺ സെന്റ് ബേസിൽസ് സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിൽ നടത്തി.
അമേരിക്കൻ അതിഭദ്രാസനാധിപനും പാത്രിയർക്കൽ വികാരിയുമായ ആർച്ച്ബിഷപ് മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനങ്ങളിൽ റവ.ഫാ. എ.പി. ജോർജ്, റവ.ഫാ. സജി മർക്കോസ്, റവ.ഡോ. ബിന്നി ഫിലിപ്പ് നെടുംപുറത്ത് (വികാരി, സെന്റ് പീറ്റേഴ്സ് മലങ്കര കാത്തോലിക്ക പള്ളി), താര ഓലപ്പള്ളി, റവ.ഫാ. ബേസിൽ എബ്രാഹം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.