തിരുവമ്പാടി: ഓമശേരി ശാന്തി ഹോസ്പിറ്റലിൽ ശാന്തി പ്രിവന്റീവ് ആൻഡ് ലൈഫ് സ്റ്റൈൽ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു.
ഫാമിലി ഫിസിഷ്യൻ ഡോ. നിഷാത്ത് റഹിമാന്റെ നേതൃത്വത്തിലാണ് ക്ലിനിക്കിന്റെ പ്രവർത്തനം. രോഗസാധ്യതകൾ നേരത്തേ തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിനും ക്ലിനിക്ക് പ്രാധാന്യം നൽകും.
രോഗപ്രതിരോധം, ജീവിതശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ, ദീർഘകാല ആരോഗ്യസംരക്ഷണം എന്നിവയ്ക്ക് മാർഗനിർദേശവും പരിചരണവും ഉറപ്പാക്കുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യം.