Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CloseCall

Kouthukam

വിമാനം പാരച്യൂട്ടിലേക്ക് ഇടിച്ചുകയറി; ആ 44-കാരി അ​ത്ഭു​ത​ക​ര​മാ​യി ജീവനോടെ തിരിച്ചെത്തി!

ഓ​സ്ട്രി​യ​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഷ്മി​റ്റ​ൻ​ഹോ​ഹെ മ​ല​നി​ര​ക​ൾ​ക്ക് മു​ക​ളി​ൽ വ​ച്ച് ചെ​റു​വി​മാ​ന​വും പാ​ര​ഗ്ലൈ​ഡ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച വ​ൻ ദു​ര​ന്ത​ത്തി​ൽ നി​ന്നും നാ​ൽ​പ്പ​ത്തി​നാ​ലു​കാ​രി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.

വാ​യു​വി​ൽ സ​ഞ്ച​രി​ക്ക​വെ സെ​സ്ന 172 വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഒ​രു ചെ​റു​വി​മാ​നം പാ​ര​ച്യൂ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. വി​മാ​നം ത​ട്ടി പാ​ര​ഗ്ലൈ​ഡ​റി​ന്‍റെ ക്യാ​നോ​പ്പി പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​തോ​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് താ​ഴേ​ക്ക് പ​തി​ച്ച സ​ബ്രീ​ന, അ​തീ​വ സ​ങ്കീ​ർ​ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും ധീ​ര​മാ​യി പോ​രാ​ടി ത​ന്‍റെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന അ​ടി​യ​ന്ത​ര ബാ​ക്ക​പ്പ് പാ​ര​ച്യൂ​ട്ട് തു​റ​ന്നു.

നി​ലം​പ​തി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് റി​സ​ർ​വ് പാ​ര​ച്യൂ​ട്ട് വി​ട​ർ​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ട​ങ്ങ​ളി​ല്ലാ​തെ അ​വ​ർ സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ങ്ങി. നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ട സ​ബ്രീ​ന ഈ ​ഭ​യ​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പി​ന്നീ​ട് ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ക്കു​ക​യും ജീ​വ​നോ​ടെ തി​രി​ച്ചെ​ത്തി​യ​തി​ലു​ള്ള സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

സ​ബ്രീ​ന​യു​ടെ പ​രി​ച​യ​സ​മ്പ​ത്താ​ണ് അ​വ​രെ തു​ണ​ച്ച​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യ പോ​ലീ​സ്, ഇ​രു​പ​ത്തി​യെ​ട്ടു​കാ​ര​നാ​യ വി​മാ​ന പൈ​ല​റ്റും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ട​താ​യി സ്ഥി​രീ​ക​രി​ച്ചു.

Latest News

Corehub Up