Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Closed IP Toilets

Thrissur

കൊട​ക​രയി​ല്‍ അ​ട​ഞ്ഞുകി​ട​ന്ന ഐ​പി ടോ​യ്‌​ല​റ്റു​ക​ള്‍ തു​റ​ക്കു​ന്നു

കൊ​ട​ക​ര: ടൗ​ണി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ത​ക​രാ​റി​ല്‍ കി​ട​ക്കു​ന്ന ഐ​പി ടോ​യ്‌​ല​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്ത​നസ​ജ്ജ​മാ​കു​ന്നു. ടൗ​ണി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കാ​ന്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് ദു​രി​ത​മാ​കു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ര്‍ ഐ​പി ടോ​യ്‌​ല​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന്‌​സ​ജ്ജമാ​ക്കു​ന്ന​ത്. സ​മ​യോ​ചി​ത​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കാ​തി​രു​ന്ന​തി​നാ​ല്‍ ഉ​പ​യോ​ഗ യോ​ഗ്യ​മ​ല്ലാ​താ​യ ഐ​പി ടോ​യ്‌​ല​റ്റു​ക​ള്‍ ഏ​താ​നും നാ​ളു​ക​ളാ​യി കൊ​ട​ക​ര ടൗ​ണി​ലെ നോ​ക്കു​കു​ത്തി​ക​ളാ​യി നി​ല​കൊ​ള്ളു​ക​യാ​യി​രു​ന്നു.
പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ഐ​പി ടോ​യ്‌​ല​റ്റു​ക​ള്‍ വീ​ണ്ടും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് തു​റ​ന്ന് കൊ​ടു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ര്‍. നേ​ര​ത്തെ നാ​ണ​യ​മി​ട്ടാ​ല്‍ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്ന ടോ​യ്‌​ല​റ്റു​ക​ള്‍ ഇ​നി സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​വു​ന്ന ത​ര​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ ന​വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

2017ലാ​ണ് ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യി കൊ​ട​ക​ര ടൗ​ണി​ല്‍ ഇ​ന്‍റലി​ജ​ന്‍റ്് പ​ബ്ലി​ക് ടോ​യ്‌​ല​റ്റു​ക​ള്‍ സ്ഥാ​പി​ച്ച​ത്. കൊ​ട​ക​ര ഫ്‌​ളൈ ഓ​വ​ര്‍ ജം​ഗ്ഷ​ന്‍, ഗാ​ന്ധി​ന​ഗ​ര്‍ ജംഗ്ഷ​ന്‍, ഡോ​ണ്‍​ബോ​സ്‌​കോ സ്‌​കൂ​ള്‍ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്ക​പ്പെ​ട്ട ഐപി ടോ​യ്‌​ല​റ്റു​ക​ള്‍ 2017ലെ ​ഗാ​ന്ധി ജ​യ​ന്തി​ദി​ന​ത്തി​ല്‍ അ​ന്ന​ത്തെ ജി​ല്ലാ ക​ള​ക്ട​ര്‍ എ.​കൗ​ശി​ക​നാ​ണ് പൊ​തു​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു കൊ​ടു​ത്ത​ത്.

വെ​ള്ള​വും വൈ​ദ്യു​തി​യും മ​റ്റ് സം​വി​ധാ​ന​ങ്ങ​ളോ​ടും കൂ​ടി​യ ഐ​പി ടോ​യ്‌​ല​റ്റു​ക​ളി​ല്‍ ര​ണ്ട് രൂ​പ, അ​ഞ്ച് രൂ​പ എ​ന്നി​ങ്ങ​നെ നാ​ണ​യ​ങ്ങ​ളി​ട്ട് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കാ​നാ​കു​ന്ന ത​ര​ത്തി​ലാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. സ്ത്രീ​ക​ള്‍​ക്കാ​വ​ശ്യ​മാ​യ സു​ര​ക്ഷ​യും സൗ​ക​ര്യ​ങ്ങ​ളും ഇ​തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. പ​ദ്ധ​തി ഫ​ണ്ടും പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ടും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പ​ത്തൊ​ന്‍​പ​തേ​കാ​ല്‍ ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​യി​രു​ന്നു അ​ന്ന് മൂ​ന്ന് ടോ​യ്‌​ലെ​റ്റു​ക​ള്‍ സ്ഥാ​പി​ച്ച​ത്. വ​ര്‍​ഷ​ങ്ങ​ളോ​ളം സു​ഗ​മ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച ഐ​പി ടോ​യ്‌​ല​റ്റു​ക​ള്‍ പി​ന്നീ​ട് ത​ക​രാ​റി​ലാ​വു​ക​യാ​യി​രു​ന്നു.

വൈ​ദ്യു​തി ഇ​ല്ലെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കാ​നാ​വു​ന്ന ത​ര​ത്തി​ല്‍ ന​വീ​ക​രി​ച്ചാ​ണ് ഇ​പ്പോ​ള്‍ പ​ബ്ലി​ക് ടോ​യ്‌​ല​റ്റു​ക​ള്‍ തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്.

Latest News

Corehub Up