Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Clothes

ഓ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ് ഇ​നി കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കും: വ​സ്ത്ര​ങ്ങ​ൾ ഇ​ട്ടു​നോ​ക്കാ​ൻ 'വെ​ർ​ച്വ​ൽ ട്രൈ-​ഓ​ൺ' ഫീ​ച്ച​റു​മാ​യി ചാ​റ്റ്ജി​പി​ടി

ഇ​ഷ്ട​പ്പെ​ട്ട വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് മു​ൻ​പ് അ​ത് ധ​രി​ച്ചാ​ൽ എ​ങ്ങ​നെ​യി​രി​ക്കും എ​ന്ന് നോ​ക്കാ​ൻ ഇ​നി ചാ​റ്റ്ജി​പി​ടി നി​ങ്ങ​ളെ സ​ഹാ​യി​ക്കും. ഓ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ് അ​നു​ഭ​വം കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കു​ന്ന​തി​നാ​യി പു​തി​യ 'വെ​ർ​ച്വ​ൽ ട്രൈ-​ഓ​ൺ' , 'ഫേ​വ​റി​റ്റ്സ്' ഫീ​ച്ച​റു​ക​ൾ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഓ​പ്പ​ൺ​എ​ഐ.

ആ​പ്പി​ൽ സ്വ​ന്തം സെ​ൽ​ഫി​യോ ഫു​ൾ ബോ​ഡി ഫോ​ട്ടോ​യോ അ​പ്‌​ലോ​ഡ് ചെ​യ്താ​ൽ, നി​ങ്ങ​ൾ തെര​ഞ്ഞെ​ടു​ക്കു​ന്ന വ​സ്ത്ര​ങ്ങ​ളോ ആ​ഭ​ര​ണ​ങ്ങ​ളോ ധ​രി​ച്ചാ​ൽ എ​ങ്ങ​നെ​യി​രി​ക്കു​മെ​ന്ന് ചാ​റ്റ്ജി​പി​ടി കാ​ട്ടി​ത്ത​രും. ചാ​റ്റ്ജി​പി​ടി​യു​ടെ ഷോ​പ്പിം​ഗ് റി​സ​ൾ​ട്ടു​ക​ളി​ൽ കാ​ണു​ന്ന 'Try On' ബ​ട്ട​ൺ വ​ഴി​യോ അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും വ​സ്ത്ര​ത്തി​ന്‍റെ ചി​ത്രം അ​പ്‌​ലോ​ഡ് ചെ​യ്‌​തോ ഈ ​ഫീ​ച്ച​ർ ഉ​പ​യോ​ഗി​ക്കാം.

കൂ​ടു​ത​ൽ സ്വാ​ഭാ​വി​ക​മാ​യ വെ​ളി​ച്ച​വും ടെ​ക്സ്ച​റു​ക​ളും ഉ​റ​പ്പു​ന​ൽ​കു​ന്ന നൂ​ത​ന മോ​ഡ​ലാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ കൃ​ത്യ​മാ​യ ചി​ത്ര​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ചാ​റ്റ്ജി​പി​ടി ഇ​മേ​ജ​സ് 2.5 സ​ഹാ​യി​ക്കും.

നിങ്ങൾക്ക് തെര​ച്ചി​ലി​ൽ ഇ​ഷ്ട​പ്പെ​ടു​ന്ന ഉ​ത്​പ്പ​ന്ന​ങ്ങ​ൾ പി​ന്നീ​ട് കാ​ണാ​നാ​യി 'ലൈ​ബ്ര​റി'​യി​ൽ സേ​വ് ചെ​യ്തു​വെ​ക്കാ​ൻ ഈ ഫേ​വ​റി​റ്റ്സ് ​ഫീ​ച്ച​ർ സ​ഹാ​യി​ക്കു​ന്നു.

കൂ​ടാ​തെ, നി​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന രീ​തി​യി​ലു​ള്ള വ​സ്ത്ര​ധാ​ര​ണ രീ​തി​ക​ൾ വി​വ​രി​ച്ചു​കൊ​ടു​ത്താ​ൽ അ​വ ക​ണ്ടെ​ത്താ​നും, സെ​ലി​ബ്രി​റ്റി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ ന​ൽ​കി​യാ​ൽ സ​മാ​ന​മാ​യ​വ വാ​ങ്ങാ​ൻ ല​ഭ്യ​മാ​ണോ എ​ന്ന് തെര​യാ​നും ചാ​റ്റ്ജി​പി​ടി​യ്ക്ക് സാ​ധി​ക്കും.

ഉ​പ​യോ​ക്താ​ക്ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ൾ ഡി​ഫോ​ൾ​ട്ടാ​യി ചാ​റ്റ്ജി​പി​ടി​യു​ടെ എ​ഐ പ​രി​ശീ​ല​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചേ​ക്കാം. ഇ​ത് വേ​ണ്ട എ​ന്നു​ള്ള​വ​ർ​ക്ക് പ്രൈ​വ​സി സെ​റ്റിം​ഗ്സി​ലൂ​ടെ ഒ​പ്റ്റ്-​ഔ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. പു​തി​യ ഫീ​ച്ച​റു​ക​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.

District News

തുണിപ്പെട്ടി നിറഞ്ഞു, വസ്ത്രങ്ങൾ റോഡരികിൽ, മഴ പെയ്താൽ...

കോട്ടയം: കോട്ടയം കളക്ടറേറ്റ് പടിക്കല്‍ പാവപ്പെട്ടവർക്ക് എടുക്കാൻ സാധിക്കുന്ന വിധത്തിൽ സ്ഥാപിച്ചിരുന്ന തുണിപ്പെട്ടികൾ നിറഞ്ഞു വസ്ത്രങ്ങൾ നിലത്തു റോഡരികിൽ. ആളുകൾ കൊണ്ടുവയ്ക്കുന്ന വസ്ത്രങ്ങൾ ആവശ്യക്കാർക്ക് എടുത്തുകൊണ്ടുപോകാവുന്ന രീതിയിലാണ് ഇതു സ്ഥാപിച്ചത്. എന്നാൽ, ഇപ്പോൾ പെട്ടികൾ നിറഞ്ഞു തുണി റോഡരികയിൽ കൂട്ടിയിട്ട അവസ്ഥയിലാണ്. ഇതു നായ്ക്കളും മറ്റും കടിച്ചുവലിച്ചുകൊണ്ടുപോകാൻ തുടങ്ങിയിട്ടുണ്ട്. അതുപോലെ മഴ പെയ്താൽ ഈ തുണികൾ നശിക്കും.

നിരാലംബര്‍ക്കു വസ്ത്രങ്ങള്‍ പണം നല്കാതെ ആവശ്യാനുസരണം എടുക്കാനാണു കണ്ണാടിയിട്ട് അടച്ചുറപ്പുള്ള തുണിപ്പെട്ടി സ്ഥാപിച്ചത്.
ഈ പെട്ടിയിലേക്കു ധാരാളം ആളുകള്‍ വസ്ത്രങ്ങള്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതരസംസ്ഥാനക്കാരും ഭിക്ഷാടകരും ഉള്‍പ്പെടെ നിരവധി പേര്‍ ഉടയാടകള്‍ പണം നല്‍കാതെ കൊണ്ടുപോയിരുന്നു.

ഏതാനും നാളുകളായി കുറച്ചധികം വസ്ത്രങ്ങള്‍ നിലത്തു കൂട്ടിയിട്ടിരിക്കുന്ന നിലയിലാണ്. തുണിപ്പെട്ട നിറയെ വസ്ത്രങ്ങളുമുണ്ട്. താഴെ വീണു കിടക്കുന്ന വസ്ത്രങ്ങള്‍ ആവശ്യക്കാര്‍ എടുത്തതിനു ശേഷം ഉപേക്ഷിച്ചതാണോ അതോ ഇനി വീടുകളിലെ ഒഴിവാക്കാനുള്ള വസ്ത്രങ്ങൾ ആളുകൾ ഇവിടെക്കൊണ്ട് തള്ളിയിട്ടു പോകുന്നതാണോയെന്നും വ്യക്തമല്ല. ഏറെ നാള്‍ വസ്ത്രങ്ങള്‍ റോഡില്‍ കിടന്നാല്‍ മഴയും വെയിലുമേറ്റ് ഉപയോഗ ശൂന്യമാകുമെന്നിരിക്കെ അധികൃതര്‍ വസ്ത്രങ്ങളുടെ ഗുണനിലവാരം പരിശോധിച്ച ശേഷം അവ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

International

റ​ഷ്യ​യി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​യി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. രാ​ജ​സ്ഥാ​നി​ലെ ആ​ൽ​വാ​റി​ലെ ല​ക്ഷ്മ​ൺ​ഗ​ഡി​ലെ ക​ഫ​ൻ​വാ​ഡ ഗ്രാ​മ​വാ​സി​യാ​യ അ​ജി​ത് സിം​ഗ് ചൗ​ധ​രി(22) ആ​ണ് മ​രി​ച്ച​ത്.

2023 ൽ ​ബ​ഷ്കീ​ർ സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ എം​ബി​ബി​എ​സ് കോ​ഴ്സി​ന് ചേ​ർ​ന്ന അ​ജി​ത് സിം​ഗി​നെ ഒ​ക്ടോ​ബ​ർ ഒ​ൻ​പ​തി​ന് കാ​ണാ​താ​യി​രു​ന്നു. ഉ​ഫ ന​ഗ​ര​ത്തി​ലെ ഒ​രു അ​ണ​ക്കെ​ട്ടി​ന് സ​മീ​പ​ത്ത് നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ 11ന് ​പാ​ൽ വാ​ങ്ങാ​ൻ ഹോ​സ്റ്റ​ലി​ൽ നി​ന്നും പോ​യ അ​ജി​ത് സിം​ഗ് മ​ട​ങ്ങി​യെ​ത്തി​യി​ല്ലെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു. വൈ​റ്റ് ന​ദി​യോ​ട് ചേ​ർ​ന്നു​ള്ള അ​ണ​ക്കെ​ട്ടി​ൽ നി​ന്നാ​ണ് ചൗ​ധ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് ആ​ൽ​വാ​ർ സ​ര​സ് ഡ​യ​റി ചെ​യ​ർ​മാ​ൻ നി​തി​ൻ സാ​ഗ്‌​വാ​ൻ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 19 ദി​വ​സം മു​മ്പ് ന​ദീ​തീ​ര​ത്ത് നി​ന്ന് അ​ജി​ത് സിം​ഗി​ന്‍റെ വ​സ്ത്ര​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ൺ, ഷൂ​സ് എ​ന്നി​വ ക​ണ്ടെ​ത്തി​യ​താ​യി മു​ൻ കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ് ആ​ൽ​വാ​ർ പ​റ​ഞ്ഞു.

Latest News

Corehub Up