Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cmo

പോ​സ്റ്റു​ക​ൾ നീ​ക്കി​യ​ത് എ​ന്തി​ന്; മെ​റ്റ​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്

തി​രു​വ​ന​ന്ത​പു​രം: ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലെ പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത​തി​നെ​തി​രെ മെ​റ്റ​യ്ക്കും കേ​ന്ദ്ര ഐ​ടി മ​ന്ത്രാ​ല​യ​ത്തി​നും ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്. ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്കു​ള്ള ഓ​ണം ഉ​ത്സ​വ​ബ​ത്ത പ്ര​ഖ്യാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റും ന​ബി​ദി​നാ​ശം​സ​ക​ളു​ടെ പോ​സ്റ്റു​മാ​ണ് നീ​ക്കം ചെ​യ്ത​ത്.

പോ​സ്റ്റു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ഉ​ള്ള​ട​ക്കം നീ​ക്കം ചെ​യ്ത​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും മെ​റ്റ​യോ​ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ കേ​ന്ദ്ര ഐ​ടി മ​ന്ത്രാ​ല​യം ഇ​ട​പെ​ട​ണ​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലെ പോ​സ്റ്റു​ക​ൾ മു​മ്പും നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്.

നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നെ വി​മ​ർ​ശി​ക്കു​ന്ന പോ​സ്റ്റു​ക​ൾ ഫേ​സ്ബു​ക്കി​ൽ നി​ന്ന് നീ​ക്കം ചെ​യ്ത​തും വി​വാ​ദ​മാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പോ​സ്റ്റു​ക​ൾ മെ​റ്റ പി​ൻ​വ​ലി​ച്ച​തെ​ന്ന ആ​രോ​പ​ണം അ​ന്ന് ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ഈ ​വാ​ദം തെ​റ്റാ​ണെ​ന്ന് വ്യ​ക്ത​മാ​യി. ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ട​ല്ല പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത​തെ​ന്നും സാ​ങ്കേ​തി​ക പി​ഴ​വാ​ണ് സം​ഭ​വി​ച്ച​തെ​ന്നു​മാ​ണ് അ​ന്ന് മെ​റ്റ വി​ശ​ദീ​ക​രി​ച്ച​ത്. 

സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി സം​സ്ഥാ​ന പൊ​ലി​സ് മെ​റ്റ​യെ സ​മീ​പി​ച്ചി​രു​ന്നു. സാ​ങ്കേ​തി​ക പി​ഴ​വി​നെ തു​ട​ർ​ന്നാ​ണ് പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത​തെ​ന്നും നീ​ക്കം ചെ​യ്ത പോ​സ്റ്റു​ക​ൾ പി​ന്നീ​ട് പു​നഃ​സ്ഥാ​പി​ച്ചെ​ന്നും മെ​റ്റ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ ത​ട​യു​ന്ന​തി​നാ​യി മെ​റ്റ ഉ​പ​യോ​ഗി​ച്ചി​രു​ന്ന എ​ഐ ടൂ​ളി​ലു​ണ്ടാ​യ പി​ഴ​വാ​ണ് പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും അ​ന്ന് മെ​റ്റ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.

Latest News

Corehub Up