Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coaches

നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയുടെ ഏഴ് കോച്ചുകൾ ആറ് കിലോമീറ്റർ തനിയെ നീങ്ങി

ചെന്നൈ: തമിഴ്നാട് ജോലാർപേട്ടയ്ക്ക് സമീപം റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയുടെ കോച്ചുകൾ തനിയെ നീങ്ങി ആറ് കിലോമീറ്ററോളം സഞ്ചരിച്ചു. എൻജിൻ ഘടിപ്പിക്കാത്ത ഏഴ് ഒഴിഞ്ഞ കോച്ചുകളാണ് ഉരുണ്ടുനീങ്ങിയത്.

ചെന്നൈ-ബംഗളൂരു ലൈനിൽ പ്രധാന ട്രാക്കിന് മുൻപായി പാളം തെറ്റിയ കോച്ചുകൾ കാരണം ഈ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. സംഭവത്തിൽ റെയിൽവേ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അറ്റകുറ്റപ്പണികൾക്കായി ജോലാർപേട്ടയിലെ കോച്ച് മെയിന്‍റനൻസ് യാർഡിൽ നിർത്തിയിട്ടിരുന്ന കോച്ചുകളാണ് യാർഡിന്‍റെ പരിധി കടന്ന് പാളത്തിലൂടെ സഞ്ചരിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗേറ്റ് കീപ്പർ അസാധാരണമായ ശബ്ദം കേട്ടതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഉടൻതന്നെ റെയിൽവേ അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ബംഗളൂരു ഭാഗത്തുനിന്ന് ജോലാർപേട്ടയിലേക്ക് വരികയായിരുന്ന വിവിധ ട്രെയിനുകൾ തടഞ്ഞിട്ടു. വിവരമറിഞ്ഞ് റെയിൽവേ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും ഉടൻ സ്ഥലത്തെത്തി.

ഗ്യാസ് കട്ടിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ചിരുന്ന ഭാഗങ്ങൾ വേർപെടുത്തിയ ശേഷം ജെസിബിയുടെ സഹായത്തോടെയാണ് പാളം തെറ്റിയ കോച്ചുകൾ ട്രാക്കിൽനിന്ന് നീക്കം ചെയ്തത്. സമയോചിതമായ ഇടപെടലിലൂടെയാണ് വലിയൊരു ദുരന്തം ഒഴിവായത്.

 

Latest News

Corehub Up