Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CoastGuard

തീരസംരക്ഷണ സേനയിൽ ഇനി സ്ത്രീകൾക്കും തുല്യാവസരം

ന്യൂ​​​ഡ​​​ൽ​​​ഹി: സാ​​​യു​​​ധ സേ​​​ന​​​ക​​​ളി​​​ൽ ലിം​​​ഗ​​​സ​​​മ​​​ത്വ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​ത്തി​​​ന് ഊ​​​ർ​​​ജം പ​​​ക​​​ർ​​​ന്ന് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം. വ​​​നി​​​ത​​​ക​​​ൾ​​​ക്ക് നി​​​യ​​​മ​​​ന​​​ത്തി​​​ലും ഉ​​​ദ്യോ​​​ഗ​​​ക്ക​​​യ​​​റ്റ​​​ത്തി​​​ലും തു​​​ല്യാ​​​വ​​​കാ​​​ശം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​ത​​​ട​​​ക്കം ഒ​​​രു​​​പി​​​ടി നി​​​ർ​​​ണാ​​​യ​​​ക തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗ് പ്ര​​​ഖ്യാ​​​പി​​​ച്ചു. ക​​​ട​​​ലി​​​ൽ കാ​​​ണാ​​​താ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് സ​​​ഹാ​​​യ​​​ധ​​​നം ല​​​ഭി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ല​​​ഘൂ​​​ക​​​രി​​​ച്ച​​​താ​​​ണ് മ​​​റ്റൊ​​​ന്ന്.

ഈ ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ സ്ത്രീ ​​​ശ​​​ക്തി​​​യോ​​​ടു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​തി​​​ബ​​​ന്ധ​​​ത വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തോ​​​ടൊ​​​പ്പം 2027ൽ ​​​സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷി​​​ക്കാ​​​ൻ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന സേ​​​ന​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും രാ​​​ജ്നാ​​​ഥ് സിം​​​ഗ് പ​​​റ​​​ഞ്ഞു.

സ്ത്രീ​​​ക​​​ൾ​​​ക്ക് സേ​​​ന​​​യി​​​ൽ തു​​​ല്യാ​​​വ​​​കാ​​​ശം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നി​​​യ​​​മ​​​ന​​​ങ്ങ​​​ളും ഉ​​​ദ്യോ​​​ഗ​​​ക്ക​​​യ​​​റ്റ​​​ങ്ങ​​​ളും ന​​​ൽ​​​കു​​​മെ​​​ന്നും ഇ​​​നി മു​​​ത​​​ൽ സ്ത്രീ​​​ക​​​ൾ​​​ക്ക് ഹ്ര​​​സ്വ സേ​​​വ​​​ന നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം സ്ഥി​​​രം​​​നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്കും അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടാ​​​കും. അ​​​തോ​​​ടൊ​​​പ്പം പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്ക് ഇ​​​നി ഹ്ര​​​സ്വ സേ​​​വ​​​ന​​​ങ്ങ​​​ളി​​​ലും നി​​​യ​​​മ​​​നം ല​​​ഭി​​​ക്കും.

ന​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്രാ​​​രം​​​ഭ പ​​​രി​​​ശീ​​​ല​​​നം മു​​​ത​​​ൽ​​​ത​​​ന്നെ സ്ത്രീ​​​ക​​​ൾ​​​ക്ക് അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ തു​​​ല്യ​​​ത ഉ​​​റ​​​പ്പാ​​​ക്കും. നി​​​ല​​​വി​​​ൽ സ്ഥി​​​രം ജീ​​​വ​​​ന​​​ക്കാ​​​രാ​​​യ വ​​​നി​​​താ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഉ​​​യ​​​ർ​​​ന്ന റാ​​​ങ്കു​​​ക​​​ളി​​​ലേ​​​ക്ക് ജോ​​​ലി​​​ക്ക​​​യ​​​റ്റം ല​​​ഭി​​​ക്കും. യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന പ​​​ക്ഷം ഹ്ര​​​സ്വ സേ​​​വ​​​ന നി​​​യ​​​മ​​​ന​​​ത്തി​​​ലു​​​ള്ള സ്ത്രീ​​​ക​​​ൾ​​​ക്ക് സ്ഥി​​​രം നി​​​യ​​​മ​​​നം ന​​​ൽ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സൈ​​​നി​​​ക​​​രു​​​ടെ കു​​​ടും​​​ബ​​​ക്ഷേ​​​മ​​​ത്തി​​​ൽ ഊ​​​ന്നി​​​യു​​​ള്ള​​​താ​​​ണ് ര​​​ണ്ടാ​​​മ​​​ത്തെ തീ​​​രു​​​മാ​​​നം. ഇ​​​തി​​​ലൂ​​​ടെ ജോ​​​ലി​​​ക്കി​​​ടെ ക​​​ട​​​ലി​​​ൽ കാ​​​ണാ​​​താ​​​യ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ധ​​​ന​​​സ​​​ഹാ​​​യം ല​​​ഭി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ല​​​ളി​​​ത​​​മാ​​​ക്കും.

ക​​​ട​​​ലി​​​ൽ കാ​​​ണാ​​​താ​​​യ​​​വ​​​രെ മ​​​രി​​​ച്ച​​​താ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം തീ​​​ര​​​സം​​​ര​​​ക്ഷ​​​ണ സേ​​​ന​​​യ്ക്കു ല​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ ഇ​​​വ​​​രു​​​ടെ കു​​​ടം​​​ബ​​​ങ്ങ​​​ൾ​​​ക്ക് നി​​​ല​​​വി​​​ലെ കാ​​​ല​​​താ​​​മ​​​സം ഒ​​​ഴി​​​വാ​​​ക്കി അ​​​ർ​​​ഹ​​​മാ​​​യ സ​​​ഹാ​​​യ​​​ധ​​​നം ല​​​ഭി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ ക​​​ർ​​​ത്ത​​​വ്യ​​​ഭ​​​വ​​​ൻ ര​​​ണ്ടി​​​ൽ ന​​​ട​​​ന്ന പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി രാ​​​ജേ​​​ഷ് കു​​​മാ​​​ർ സിം​​​ഗ്, തീ​​​ര​​​സം​​​ര​​​ക്ഷ​​​ണ സേ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ പ​​​ര​​​മേ​​​ശ് ശി​​​വ​​​മ​​​ണി എ​​​ന്നി​​​വ​​​രും മ​​​റ്റ് ഉ​​​യ​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up