Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coastal

Kozhikode

തീ​ര​സം​ര​ക്ഷ​ണഭി​ത്തി ത​ക​രു​ന്നു; ആശങ്കയിൽ തീരദേശം

കോ​ഴി​ക്കോ​ട്: ബേ​പ്പൂ​ർ ഗോ​തീ​ശ്വ​രം ശ്മ​ശാ​നം മു​ത​ൽ മാ​റാ​ട് കൈ​ത​വ​ള​പ്പു​വ​രെ​യു​ള്ള തീ​ര​സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്നു. നേ​ര​ത്തെ ഏ​റ്റ​വും സു​ശ​ക്ത​മാ​യ നി​ല​യി​ൽ നി​ർ​മി​ച്ച ഗാ​ബി​യോ​ൺ ഭി​ത്തി​യാ​ണി​പ്പോ​ൾ ഒ​ന്നി​ച്ച് തി​ര​യെ​ടു​ക്കു​ന്ന​ത്. ഏ​താ​നും ആ​ഴ്‌​ച​ക​ളാ​യി ക​ട​ലേ​റ്റം ശ​ക്ത​മാ​കു​മ്പോ​ൾ ശ​ക്ത​മാ​യ തി​ര​യ​ടി​യി​ൽ ഭി​ത്തി ത​ക​ർ​ന്ന​തി​നൊ​പ്പം സ​മീ​പ​ത്തെ തീ​ര​ദേ​ശ റോ​ഡി​നും ഭീ​ഷ​ണി​യാ​യി. ഇ​വി​ടെ റോ​ഡി​ന്‍റെ പാ​ർ​ശ്വ​ഭാ​ഗ​ത്തെ മ​ണ്ണ് ഊ​ർ​ന്നി​റ​ങ്ങി റോ​ഡ് ത​ക​രു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

ഗോ​തീ​ശ്വ​രം ശ്മ​ശാ​നം ക​ഴി​ഞ്ഞ​യു​ട​ൻ വ​ട​ക്കു​ഭാ​ഗ​ത്തേ​ക്കാ​ണ് ഭി​ത്തി​യു​ടെ ഗാ​ബി​യോ​ൺ വ​ല​ക​ൾ പൊ​ട്ടി പാ​റ​ക്ക​ല്ലു​ക​ൾ ഒ​ന്നി​ച്ച് ഒ​ഴു​കി ഭി​ത്തി ഇ​ല്ലാ​താ​കു​ന്ന​ത്. ബേ​പ്പൂ​ർ തീ​ര​മേ​ഖ​ല​യി​ലെ ഏ​റ്റ​വും സു​ദൃ​ഢ​മാ​യ തീ​ര​സം​ര​ക്ഷ​ണ ഭി​ത്തി​യാ​ണ് അ​ധി​കൃ​ത​രു​ടെ അ​ശ്ര​ദ്ധ​കാ​ര​ണം ക​ട​ലെ​ടു​ക്കു​ന്ന​ത്.

ഇ​വി​ടെ 2010–ലാ​ണ് 465 മീ​റ്റ​ർ നീ​ള​ത്തി​ൽ ഗാ​ബി​യോ​ൺ ഭി​ത്തി നി​ർ​മി​ച്ച​ത്. പാ​റ​ക്ക​ല്ലു​ക​ൾ നി​ര​ത്തി, ഇ​തി​ൽ ബ​ല​മേ​റി​യ നെ​യ്‌​ലോ​ൺ ക​യ​ർ ഉ​പ​യോ​ഗി​ച്ച് വ​ല​യാ​ക്കി നി​ർ​മി​ക്കു​ന്ന​താ​ണ് ഗാ​ബി​യോ​ൺ ഭി​ത്തി. ഇ​തു പ​തി​റ്റാ​ണ്ടു​ക​ൾ കേ​ടു​കൂ​ടാ​തെ നി​ല​നി​ൽ​ക്കു​ന്ന​താ​ണ്. ക​യ​റു​ക​ൾ പൊ​ട്ടു​മ്പോ​ൾ കേ​ടു​പാ​ട്‌ തീ​ർ​ത്തി​രു​ന്നെ​ങ്കി​ൽ ല​ക്ഷ​ങ്ങ​ൾ ക​ട​ലി​ൽ ഒ​ഴു​കാ​തെ സം​ര​ക്ഷി​ക്കാ​മാ​യി​രു​ന്നെ​ന്ന് തീ​ര​വാ​സി​ക​ൾ പ​റ​യു​ന്നു.

Latest News

Corehub Up