Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CockroachClub

യു​വാ​ക്ക​ൾ​ക്ക് ചി​രി​ക്കാ​നും ചി​ന്തി​ക്കാ​നും ഒ​രി​ടം; പാ​റ്റ ക്ല​ബു​ക​ൾ വ​രു​ന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ യു​വാ​ക്ക​ൾ​ക്ക് സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക വി​ഷ​യ​ങ്ങ​ളി​ൽ സം​വ​ദി​ക്കാ​ൻ കോ​ക്രോ​ച്ച് ക്ല​ബു​ക​ള്‍ എ​ന്ന പേ​രി​ൽ വേ​ദി​യൊ​രു​ക്കി സി​ജെ​പി. ഞാ​യ​റാ​ഴ്ച​യാ​ണ് പു​തി​യ പ​ദ്ധ​തി​യെ കു​റി​ച്ച് സി​ജെ​പി വ്യ​ക്ത​മാ​ക്കി​യ​ത്.

യു​വാ​ക്ക​ൾ​ക്ക് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ​യും അം​ബേ​ദ്ക​റി​ന്‍റെ​യും നെ​ഹ്‌​റു​വി​ന്‍റെ​യും ആ​ശ​യ​ങ്ങ​ളി​ലൂ​ടെ സം​വ​ദി​ക്കാ​നും, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും ത​ത്സ​മ​യ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്താ​നും കോ​ക്രോ​ച്ച് ക്ല​ബു​ക​ളി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് സി​ജെ​പി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

ഒ​രു യു​വ​ജ​ന പ്ര​സ്ഥാ​നം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ആ​ദ്യ​ത്തെ ആ​ക്ഷേ​പ​ഹാ​സ്യ സ്വ​ഭാ​വ​മു​ള്ള സ്ഥി​ര​മാ​യ ഓ​ഫ്‌​ലൈ​ൻ കേ​ന്ദ്ര​മാ​ണ് കോ​ക്രോ​ച്ച് ക്ല​ബ്. ഇ​വി​ടെ ഇ​ന്ത്യ​ൻ യു​വാ​ക്ക​ൾ​ക്ക് സം​വാ​ദ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നും, സി​നി​മ​ക​ൾ കാ​ണാ​നും, പ​രീ​ക്ഷ​ക​ൾ​ക്കാ​യി പ​ഠി​ക്കാ​നും, സ്റ്റാ​ൻ​ഡ്-​അ​പ്പ് കോ​മ​ഡി ആ​സ്വ​ദി​ക്കാ​നും ക​ഴി​യു​മെ​ന്നും പാ​ർ​ട്ടി​യു​ടെ സ​ഹ-​ക​ൺ​വീ​ന​ർ സൗ​ര​വ് ദാ​സ് അ​റി​യി​ച്ചു.

യു​വ​ജ​ന​ങ്ങ​ൾ എ​പ്പോ​ഴും ഗൗ​ര​വ​ത്തോ​ടെ മാ​ത്ര​മു​ള്ള മ​നു​ഷ്യ​ര​ല്ലെ​ന്നും അ​തു​കൊ​ണ്ടു ത​ന്നെ അ​വ​ർ​ക്ക് ചി​രി​ക്കാ​നും ചി​ന്തി​ക്കാ​നും ആ​ശ്വ​സി​ക്കാ​നു​മു​ള്ള ഇ​ട​മാ​യി ക്ല​ബ് മാ​റു​മെ​ന്നും സൗ​ര​വ് ദാ​സ് വ്യ​ക്ത​മാ​ക്കി. ത​ങ്ങ​ൾ യു​വാ​ക്ക​ൾ, കോ​ക്രോ​ച്ച് ക്ല​ബി​ൽ വ​ച്ച് ഇ​ന്ത്യ​യു​ടെ ആ​ശ​യം രൂ​പ​പ്പെ​ടു​ത്തും. ഇ​താ​ണ് ക്ല​ബി​ന്‍റെ മു​ദ്ര​വാ​ക്യം.

 

Latest News

Corehub Up