Kerala
തൊടുപുഴ: തെങ്ങില്‍ കയറിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് മുകളില്‍ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന സുരക്ഷിതമായി താഴെയിറക്കി. തൊടുപുഴ വണ്ണപ്പുറത്തിന് സമീപം ഒടിയപാറയിലായിരുന്നു സംഭവം. തെങ്ങുകയറ്റ തൊഴിലാളിയായ കാട്ടുകണ്ടത്തില്‍ വിഷ്ണു (26) ആണ് അപകടത്തില്‍പെട്ടത്.
ഒടിയപാറ സ്വദേശിനി രാജമ്മയുടെ പുരയിടത്തിലെ തെങ്ങിൽ കയറാനാണ് വിഷ്ണു എത്തിയത്. രാവിലെ തേങ്ങായിടീല്‍ കഴിഞ്ഞു തിരികെപോയി. പിന്നീട് തന്റെ കൈവശമുണ്ടായിരുന്ന പണം തെങ്ങിന് മുകളില്‍ വച്ചു നഷ്ടപ്പെട്ടു എന്ന സംശയത്തിന് ഉച്ചയോടെ വീണ്ടും തെങ്ങില്‍ കയറുകയായിരുന്നു. മുകളില്‍ എത്തിയ യുവാവ് ബോധരഹിതനാവുകയായിരുന്നു.
വിഷ്ണു തെങ്ങിൽ കുടുങ്ങിയെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് മറ്റൊരു തൊഴിലാളിയായ മുട്ടുകണ്ടത്തില് സാജു തെങ്ങിന് മുകളില്‍ കയറി. ഇയാളാണ് വിഷ്ണുവിനെ സുരക്ഷിതമായി തെങ്ങിന് മുകളിൽ സംരക്ഷിച്ചത്.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കല്ലൂര്‍ക്കാടു നിന്ന് എത്തിയ അഗ്നിരക്ഷാസേന വലിയ ഗോവണി ഉപയോഗിച്ച് സാഹസികമായി വിഷ്ണുവിനെ താഴെയിറക്കുകയായിരുന്നു. പിന്നീട് തൊടുപുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ കെ.എം മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
District News
ഇരിട്ടി: തെങ്ങിൽനിന്നു വീണ് പരിക്കേറ്റ വയോധികൻ മരിച്ചു. ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഏഴിൽ പ്ലോട്ട് നമ്പർ 137 ലെ താമസക്കാരൻ ചന്ദ്രൻ (56) ആണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം. വീട്ടുമുറ്റത്തെ തെങ്ങിൽ തേങ്ങ പറിക്കാൻ കയറിയ ചന്ദ്രനെ തെങ്ങിൻ ചുവട്ടിൽ വീണുകിടക്കുന്ന നിലയിലാണ് കണ്ടത്തിയത്. ഉടൻ കണ്ണൂർ ജില്ലാ ആശുപത്രിയിലും നില ഗുരുതരമായതിനെതുടർന്ന് കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ശ്രീമതി. മക്കൾ: അഖിൽ, സ്നേഹ, അമൽ, ആതിര.
Kerala
കൊച്ചി: ആലുവയിൽ തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ തെങ്ങ് വീണ് വിദ്യാർഥി മരിച്ചു. വെളിയത്തുനാട് സ്വദേശി മുഹമ്മദ് സിനാൻ മരിച്ചത്. തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെന്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
ഉണങ്ങിയ തെങ്ങിലെ പൊത്തിൽ നിന്നും തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. തല ഉണങ്ങി നിന്നിരുന്ന തെങ്ങ് സിനാനും മറ്റ് നാല് സുഹൃത്തുകളും ചേർന്ന് വെട്ടിമറിക്കുന്നതിനിടെ സിനാന്റെ ദേഹത്തേക്ക് തെങ്ങ് മറിഞ്ഞു വീഴുകയായിരുന്നു.
സിനാനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വയലക്കാട് വീട്ടിൽ സുധിറിന്റെയും സബിയയുടെയും മകനാണ് മുഹമ്മദ് സിനാൻ.