Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CoconutDevelopmentBoard

തെ​ങ്ങ് പു​തു​ക്കൃ​ഷി: നാ​ളി​കേ​ര വി​ക​സ​ന ബോ​ര്‍​ഡ് സ​ഹാ​യ​ധ​നം വ​ര്‍​ധി​പ്പി​ച്ചു

ക​ല്‍​പ്പ​റ്റ: നാ​ളി​കേ​ര വി​ക​സ​ന ബോ​ര്‍​ഡ് ന​ട​പ്പാ​ക്കു​ന്ന തെ​ങ്ങ് പു​തു​ക്കൃ​ഷി പ​ദ്ധ​തി​യി​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കു​ള്ള സ​ഹാ​യ​ധ​നം വ​ര്‍​ധി​പ്പി​ച്ചു. തെ​ങ്ങി​ന്‍​തൈ ഒ​ന്നി​ന് ഇ​നി 350 രൂ​പ വ​രെ സ​ഹാ​യ​ധ​നം ല​ഭി​ക്കും. നി​ല​വി​ല്‍ ഇ​ത് 40 രൂ​പ വ​രെ​യാ​ണ്.

കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ തു​റ​സാ​യ സ്ഥ​ല​ത്ത് പു​തി​യ തെ​ങ്ങി​ന്‍ തൈ​ക​ള്‍ ശാ​സ്ത്രീ​യ​മാ​യി ന​ട്ട് കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ഒ​രു ഹെ​ക്ട​റി​ല്‍ പു​തു​ക്കൃ​ഷി​ക്ക് 28,000 രൂ​പ വീ​ത​മു​ള്ള ര​ണ്ടു തു​ല്യ വാ​ര്‍​ഷി​ക ഗ​ഡു​ക്ക​ളാ​യി 56,000 രൂ​പ വ​രെ സ​ഹാ​യ​ധ​നം ല​ഭി​ക്കും.

പ​ര​മാ​വ​ധി ര​ണ്ടു ഹെ​ക്ട​റി​നു ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കും. കു​റ​ഞ്ഞ​ത് 20 സെ​ന്‍റ് സ്ഥ​ല​ത്ത് 10 തെ​ങ്ങി​ന്‍​തൈ​ക​ളെ​ങ്കി​ലും പു​തു​താ​യി ന​ടു​ന്ന​വ​ര്‍​ക്കും സ​ഹാ​യ​ധ​ന​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ട്. നി​ല​വി​ലു​ള്ള തോ​ട്ട​ങ്ങ​ളി​ല്‍ അ​ടി​ത്തൈ ന​ടു​ന്ന​തി​ന് ആ​നു​കൂ​ല്യം ബാ​ധ​ക​മ​ല്ല.

തൈ​ക​ള്‍ ന​ട്ട​തി​നു​ശേ​ഷം നി​ര്‍​ദി​ഷ്ട ഫോ​മി​ല്‍ അ​ത​ത് കൃ​ഷി​ഭ​വ​ന്‍ മു​ഖേ​ന അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം.ഗു​ണ​മേ​ന്‍​മ​യു​ള്ള​തും അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള​തു​മാ​യ തെ​ങ്ങി​ന്‍​തൈ​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന് നാ​ളി​കേ​ര ന​ഴ്‌​സ​റി പ​ദ്ധ​തി​യും ബോ​ര്‍​ഡ് ന​ട​പ്പാ​ക്കു​ന്നു​ണ്ട്.

25 സെ​ന്‍റ് സ്ഥ​ല​ത്ത് 10,000 വി​ത്തു​തേ​ങ്ങ പാ​കി 6,250 തൈ​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ചെ​റി​യ ന​ഴ്‌​സ​റി​ക​ള്‍​ക്ക് ആ​കെ ചെ​ല​വി​ന്‍റെ 50 ശ​ത​മാ​നം(​പ​ര​മാ​വ​ധി 2,81,250 രൂ​പ) സ​ഹാ​യ​ധ​നം ല​ഭി​ക്കും.

പ​ര​മാ​വ​ധി ഒ​രു ഏ​ക്ക​റി​ല്‍ 25,000 തൈ​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യ​ധ​നം അ​നു​വ​ദി​ക്കും. ഒ​രു തൈ​യ്ക്ക് 45 രൂ​പ വീ​ത​മാ​ണ് സ​ഹാ​യ​ധ​നം.

പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ളും അ​പേ​ക്ഷാ​ഫോ​മു​ക​ളും നാ​ളി​കേ​ര വി​ക​സ​ന ബോ​ര്‍​ഡിന്‍റെ https://coconutboard.gov.in/. വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

കൂ​ടു​ത​ല്‍ വി​വ​ര​ത്തി​ന് ബോ​ര്‍​ഡി​ന്‍റെ ഡെ​വ​ല​പ്‌​മെ​ന്‍റ് സെ​ക്ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 0484 23777266, 0484 23777267.

Latest News

Corehub Up