Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cole Tomas Allen

America

ട്രം​പി​നു നേരേ​യു​ള്ള വ​ധ​ശ്ര​മം: കോ​ൾ തോ​മ​സി​നെ​തി​രേ വ​ധ​ശ്ര​മ​ക്കു​റ്റം

വാ​ഷിം​ഗ്ട​ൺ ഡി​സി: വാ​ഷിം​ഗ്ട​ണി​ൽ വൈ​റ്റ് ഹൗ​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ഡി​ന്ന​റി​നി​ടെ​യു​ണ്ടാ​യ വെ​ടി​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു പി​ടി​യി​ലാ​യ കോ​ൾ തോ​മ​സ് അ​ല്ല​നെ​തി​രേ വ​ധ​ശ്ര​മ​ക്കു​റ്റം ചു​മ​ത്തി. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്ന​ത​ട​ക്കം മൂ​ന്നു ഗു​രു​ത​ര​മാ​യ കു​റ്റ​ങ്ങ​ളാ​ണ് മു​പ്പ​ത്തൊ​ന്നു​കാ​ര​നാ​യ അ​ല്ല​നെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

കു​റ്റം തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ ല​ഭി​ച്ചേ​ക്കാം. വാ​ഷിം​ഗ്ട​ൺ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി നി​ല​വി​ൽ കു​റ്റം സ​മ്മ​തി​ച്ചി​ട്ടി​ല്ല. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വാ​ഷിം​ഗ്ട​ൺ ഹി​ൽ​ട്ട​ൺ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്കി​ടെ​യാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ്, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മ്പോ​ഴാ​ണു സു​ര​ക്ഷാ​വ​ല​യം ഭേ​ദി​ച്ച് അ​ല്ല​ൻ അ​ക​ത്തേ​ക്കു ക​ട​ന്ന​ത്.

വേ​ദി​യി​ലേ​ക്കു നീ​ങ്ങു​ന്ന​തി​നി​ടെ ഇ​യാ​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ട്രം​പി​നെ​യും വാ​ൻ​സി​നെ​യും സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റു​ക​യും പ്ര​തി​യെ കീ​ഴ്‌​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

കാ​ലി​ഫോ​ർ​ണി​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ൽ​നി​ന്ന് മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗി​ൽ ബി​രു​ദ​വും ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യ യു​വാ​വാ​ണു പി​ടി​യി​ലാ​യ കോ​ൾ തോ​മ​സ് അ​ല്ല​ൻ.

ഇ​തു​വ​രെ ഇ​യാ​ൾ​ക്കെ​തി​രേ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മൊ​ന്നു​മി​ല്ലെ​ന്ന് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി​യി​ൽ വാ​ദി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് പ​ത്തു മി​നി​റ്റ് മു​മ്പ് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് അ​യ​ച്ച കു​റി​പ്പി​ൽ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തോ​ടു​ള്ള ക​ടു​ത്ത വി​യോ​ജി​പ്പ് അ​ല്ല​ൻ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ല​പാ​ടു​ക​ളു​മാ​ണു ത​ന്നെ ആ​ക്ര​മ​ണ​ത്തി​നു പ്രേ​രി​പ്പി​ച്ച​തെ​ന്നു പ്ര​തി അ​വ​കാ​ശ​പ്പെ​ടു​ന്നു.

അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​വ​ർ​ക്കു വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​മാ​യാ​ണ് താ​ൻ ഇ​തി​നെ കാ​ണു​ന്ന​തെ​ന്നാ​ണ് ഇ​യാ​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ എ​ഫ്ബി​ഐ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Latest News

Corehub Up