Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Collaboration

ആ​ര്‍​എ​സ്എ​സു​മാ​യി സ​ഹ​ക​രി​ച്ച് സെ​മി​നാ​ര്‍; പ്ര​തി​ഷേ​ധ​വു​മാ​യി വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍

പെ​​​രി​​​യ: കേ​​​ര​​​ള കേ​​​ന്ദ്ര​​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ ഇ​​​ന്നും ബുധനാഴ്ച​​​യു​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന വ​​​ന്ദേ​​​മാ​​​ത​​​രം സെ​​​മി​​​നാ​​​ര്‍ വി​​​വാ​​​ദ​​​ത്തി​​​ല്‍. ഗ​​​വ​​​ര്‍​ണ​​​ര്‍ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് ആ​​​ര്‍​ലേ​​​ക്ക​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​ക്കെ​​​തി​​​രെ​​​യാ​​​ണു പ്ര​​​തി​​​ഷേ​​​ധ​​​മു​​​യ​​​ര്‍​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.

ദേ​​​ശീ​​​യ​​​ഗീ​​​ത​​​മാ​​​യ വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ന്‍റെ 150-ാം വാ​​​ര്‍​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​രി​​​പാ​​​ടി​​​യി​​​ല്‍ ആ​​​ര്‍​എ​​​സ്എ​​​സ് ആ​​​ശ​​​യ​​​ബ​​​ന്ധ​​​മു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ളെ​​​യും വ്യ​​​ക്തി​​​ക​​​ളെ​​​യും ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ​​​തി​​​രേ​​​യാ​​​ണ് എ​​​സ്എ​​​ഫ്‌​​​ഐ, എ​​​ന്‍​എ​​​സ്‌​​​യു, എം​​​എ​​​സ്എ​​​ഫ് അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ദ്യാ​​​ര്‍​ഥി​​​സം​​​ഘ​​​ട​​​ന​​​ക​​​ള്‍ രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്.

കേ​​​ന്ദ്ര സാം​​​സ്‌​​​കാ​​​രി​​​ക മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​മാ​​​യ സാ​​​ഹി​​​ത്യ​​അ​​​ക്കാ​​​ദ​​​മി, അ​​​ഖി​​​ല ഭാ​​​ര​​​തീ​​​യ സാ​​​ഹി​​​ത്യ പ​​​രി​​​ഷ​​​ത്ത് എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​ണു പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

പ്ര​​​ജ്ഞാ പ്ര​​​വാ​​​ഹി​​​ന്‍റെ ദേ​​​ശീ​​​യ ക​​​ണ്‍​വീ​​​ന​​​ര്‍ ജെ. ​​​ന​​​ന്ദ​​​കു​​​മാ​​​റാ​​​ണ് ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന ഉ​​​ദ്ഘാ​​​ട​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലെ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ക​​​ന്‍. രാ​​​ജ്യ​​​ത്തെ മു​​​തി​​​ര്‍​ന്ന ആ​​​ര്‍​എ​​​സ്എ​​​സ് നേ​​​താ​​​ക്ക​​​ളി​​​ല്‍ ഒ​​​രാ​​​ളാ​​​ണ് ന​​​ന്ദ​​​കു​​​മാ​​​ര്‍. അ​​​ഖി​​​ല ഭാ​​​ര​​​തീ​​​യ സാ​​​ഹി​​​ത്യ പ​​​രി​​​ഷ​​​ത്തും പ്ര​​​ജ്ഞാ പ്ര​​​വാ​​​ഹും ആ​​​ര്‍​എ​​​സ്എ​​​സി​​​ന്‍റെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട അ​​​നു​​​ബ​​​ന്ധ സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​ണ്.

വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​പ്രാ​​​ധാ​​​ന്യം അ​​​നു​​​സ്മ​​​രി​​​ക്കു​​​ന്ന​​​തി​​​ല്‍ എ​​​തി​​​ര്‍​പ്പി​​​ല്ലെ​​​ന്നും എ​​​ന്നാ​​​ല്‍ ആ​​​ര്‍​എ​​​സ്എ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യെ കാ​​​വി​​​വ​​​ത്ക​​​രി​​​ക്കാ​​​നു​​​ള്ള അ​​​ജ​​​ണ്ട​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നും ഇ​​​തി​​​നെ​​​തി​​​രേ ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​മെ​​​ന്നും വി​​​ദ്യാ​​​ര്‍​ഥി​​​സം​​​ഘ​​​ട​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ അ​​​റി​​​യി​​​ച്ചു.

ഇ​​​ന്നു രാ​​​വി​​​ലെ 10നു ​​​ലൈ​​​ബ്ര​​​റി സെ​​​മി​​​നാ​​​ര്‍ ഹാ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി ത​​​മി​​​ഴ് എ​​​ഴു​​​ത്തു​​​കാ​​​ര​​​നും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​നു​​​മാ​​​യ മാ​​​ല​​​ന്‍ വി. ​​​നാ​​​രാ​​​യ​​​ണ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കേ​​​ന്ദ്ര സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ പ്ര​​​ഫ. സി​​​ദ്ദു പി. ​​​അ​​​ല്‍​ഗു​​​ര്‍ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​കും. നാ​​​ളെ രാ​​​വി​​​ലെ 11നു ​​​ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ഗ​​​വ​​​ര്‍​ണ​​​ര്‍ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് ആ​​​ര്‍​ലേ​​​ക്ക​​​ര്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി മ​​​ല​​​യാ​​​ളം അ​​​ഡ്വൈ​​​സ​​​റി ബോ​​​ര്‍​ഡ് ക​​​ണ്‍​വീ​​​ന​​​ര്‍ കെ.​​​പി. രാ​​​മ​​​നു​​​ണ്ണി സ​​​മാ​​​പ​​​ന​​​സ​​​ന്ദേ​​​ശം ന​​​ല്‍​കും. അ​​​ഖി​​​ല ഭാ​​​ര​​​തീ​​​യ സാ​​​ഹി​​​ത്യ പ​​​രി​​​ഷ​​​ത്ത് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പ​​​വ​​​ന്‍​പു​​​ത്ര ബാ​​​ദ​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

Business

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സഹകരണത്തിൽ

കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ലെ ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ ഷി​​​പ്പ് റി​​​പ്പ​​​യ​​​ര്‍ ഫെ​​​സി​​​ലി​​​റ്റി​​​യി​​​ലു​​​ള്ള (ഐ​​​എ​​​സ്ആ​​​ര്‍എ​​​ഫ്) ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ ക​​​പ്പ​​​ല്‍ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ക്ല​​​സ്റ്റ​​​ര്‍ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​നും വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ക​​​രാ​​​റി​​​ല്‍ ഒ​​​പ്പു​​​വ​​​ച്ച് ഡി​​​പി വേ​​​ള്‍ഡ് ക​​​മ്പ​​​നി​​​യാ​​​യ ഡ്രൈ​​​ഡോ​​​ക്‌​​​സ് വേ​​​ള്‍ഡും കൊ​​​ച്ചി​​​ന്‍ ഷി​​​പ്പ് യാ​​​ര്‍ഡ് ലി​​​മി​​​റ്റ​​​ഡും.

മും​​​ബൈ​​​യി​​​ല്‍ ന​​​ട​​​ന്ന ഇ​​​ന്ത്യ മാ​​​രി​​​ടൈം വീ​​​ക്ക് 2025ല്‍ ​​​ഡ്രൈ​​​ഡോ​​​ക്‌​​​സ് വേ​​​ള്‍ഡി​​​ന്‍റെ സി​​​ഇ​​​ഒ ക്യാ​​​പ്റ്റ​​​ന്‍ റാ​​​ഡോ അ​​​നോ​​​ട്ടോ​​​ലോ​​​വി​​​ച്ചും കൊ​​​ച്ചി​​​ന്‍ ഷി​​​പ്പ് യാ​​​ര്‍ഡ് ലി​​​മി​​​റ്റ​​​ഡ് ചെ​​​യ​​​ര്‍മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ മ​​​ധു എ​​​സ്. നാ​​​യ​​​രും ത​​​മ്മി​​​ല്‍ ധാ​​​ര​​​ണാ​​​പ​​​ത്രം കൈ​​​മാ​​​റി.

അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ഷി​​​പ്പിം​​​ഗ് റൂ​​​ട്ടു​​​ക​​​ളി​​​ല്‍ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന ഐ​​​എ​​​സ്ആ​​​ര്‍എ​​​ഫി​​​ല്‍, അ​​​ത്യാ​​​ധു​​​നി​​​ക ഷി​​​പ്പ്‌​​​ലി​​​ഫ്റ്റ് സം​​​വി​​​ധാ​​​ന​​​വും വി​​​വി​​​ധ​​​ത​​​രം ക​​​പ്പ​​​ലു​​​ക​​​ള്‍ക്ക് സേ​​​വ​​​നം ന​​​ല്‍കാ​​​ന്‍ ശേ​​​ഷി​​​യു​​​ള്ള ആ​​​ധു​​​നി​​​ക ഡോ​​​ക്കിം​​​ഗ് സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​മു​​​ണ്ട്. സി​​​എ​​​സ്എ​​​ല്ലും ഡ്രൈ​​​ഡോ​​​ക്‌​​​സ് വേ​​​ള്‍ഡും ഒ​​​രു​​​മി​​​ച്ച് ക​​​പ്പ​​​ല്‍ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ക്ല​​​സ്റ്റ​​​ര്‍ മേ​​​ഖ​​​ല​​​യി​​​ലെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ സാ​​​ധ്യ​​​ത​​​ക​​​ള്‍ വി​​​ല​​​യി​​​രു​​​ത്തും.

സ​​​മു​​​ദ്ര​​​വ്യാ​​​പാ​​​ര​​​രം​​​ഗ​​​ത്തെ മി​​​ക​​​വി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ല്‍ ഒ​​​രേ കാ​​​ഴ്ച​​​പ്പാ​​​ട് വ​​​ച്ചു​​​പു​​​ല​​​ര്‍ത്തു​​​ന്ന മേ​​​ഖ​​​ല​​​യി​​​ലെ ഏ​​​റ്റ​​​വും ര​​​ണ്ടു മു​​​ന്‍നി​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ഒ​​​രു​​​മി​​​ച്ച് കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​താ​​​ണ് ഈ ​​​സ​​​ഹ​​​ക​​​ര​​​ണ​​​മെ​​​ന്ന് മ​​​ധു എ​​​സ്. നാ​​​യ​​​ര്‍ പ​​​റ​​​ഞ്ഞു.

Latest News

Corehub Up