Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Collecto

Kasaragod

മ​ഴ വ​ന്നാ​ല്‍ അ​വ​ധി ത​ര​ണേ... കു​ട്ടി​ക​ളു​ടെ ചോ​ദ്യ​മ​ഴ​യി​ല്‍ ന​ന​ഞ്ഞ് ക​ള​ക്ട​ര്‍

കാ​സ​ര്‍​ഗോ​ഡ്: ത​ച്ച​ങ്ങാ​ട് ജി​എ​ച്ച്എ​സി​ലെ കു​ട്ടി​ക​ള്‍​ക്ക് പ്രി​യ​പ്പെ​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​നെ നേ​രി​ല്‍ ക​ണ്ട​പ്പോ​ള്‍ ചോ​ദി​ക്കാ​നേ​റെ​യു​ണ്ടാ​യി​രു​ന്നു. ന​മ​സ്‌​തേ ക​ള​ക്ട​ര്‍ പ​രി​പാ​ടി​യി​ലാ​ണ് കു​ട്ടി​ക​ള്‍ ക​ള​ക്ട​റോ​ട് സം​വ​ദി​ച്ച​ത്. എ​ന്തും ചോ​ദി​ച്ചോ​ളൂ എ​ന്ന ക​ള​ക്ട​റി​ന്‍റെ ഉ​റ​പ്പു കൂ​ടി കി​ട്ടി​യ​തോ​ടെ മി​ടു​ക്ക​ന്മാ​രു​ടെ​യും മി​ടു​ക്കി​ക​ളു​ടെ​യും ചോ​ദ്യ​മ​ഴ​യി​ല്‍ ന​ന​ഞ്ഞു ക​ള​ക്ട​ര്‍.

മ​ഴ വ​ന്നാ​ല്‍ അ​വ​ധി ത​ര​ണേ എ​ന്ന​താ​യി​രു​ന്നു ആ​ദ്യ ആ​വ​ശ്യം. ക​ള​ക്ട​റാ​കാ​ന്‍ ത​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ ആ​യാ​ല്‍ കു​ട്ടി​ക​ള്‍​ക്ക് അ​വ​ധി കൊ​ടു​ക്കാ​മ​ല്ലോ എ​ന്നും നാ​ലാം ക്ലാ​സു​കാ​ര​ന്‍ ആ​ദ​വ് അ​ശോ​ക്. ക​ള​ക്ട​റു​ടെ കു​ട്ടി​ക്കാ​ല​ത്തെ പ​ഠ​നം എ​ങ്ങ​നെ സി​വി​ൽ സ​ർ​വീ​സ് ക​ര​സ്ഥ​മാ​ക്കാ​ന്‍ സ​ഹാ​യി​ച്ചു, ഇ​പ്പോ​ള്‍ വാ​യി​ക്കാ​ന്‍ സ​മ​യം കി​ട്ടാ​റു​ണ്ടോ, ആ​ദ്യ​മാ​യി കി​ളി​മ​ഞ്ചാ​രോ കീ​ഴ​ട​ക്കി​യ​പ്പോ​ള്‍ എ​ന്താ​യി​രു​ന്നു മ​ന​സി​ല്‍... അ​ങ്ങ​നെ ഒ​രു​പാ​ട് ചോ​ദ്യ​ങ്ങ​ള്‍​ക്കാ​ണ് ക​ള​ക്ട​ര്‍​ക്ക് ഉ​ത്ത​രം ന​ല്‍​കി​യ​ത്.

തൃ​ശൂ​ര്‍ ക​ള​ക്ട​റേ​റ്റ് ആ​ണോ കാ​സ​ര്‍​ഗോ​ഡ് ക​ള​ക്ട​റേ​റ്റാ​ണോ കൂ​ടു​ത​ല്‍ ഇ​ഷ്ട​മെ​ന്ന് ചോ​ദ്യ​ത്തി​നു മു​ന്നി​ല്‍ ക​ള​ക്ട​ര്‍ ഒ​ന്നു പ​രു​ങ്ങി​യെ​ങ്കി​ലും എ​ല്ലാ ക​ള​ക്ട​റേ​റ്റും ഒ​രു​പോ​ലെ ഇ​ഷ്ട​മാ​ണെ​ന്നും കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന സാ​ധ്യ​ത​യു​ള്ള സ്ഥ​ല​മാ​ണെ​ന്നും വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് ത​ന്‍റെ ക​ള​ക്ട​ര്‍​ഷി​പ്പി​ല്‍ പ്രാ​മു​ഖ്യം ന​ല്‍​കു​ന്നു​ണ്ടെ​ന്ന് ക​ള​ക്ട​ര്‍ കു​ട്ടി​ക​ളെ അ​റി​യി​ച്ചു. ത​ന്‍റെ ബാ​ല്യ​വും വ്യ​ക്തി​വി​വ​ര​ണ​വും കു​ട്ടി​ക​ളോ​ട് പ​റ​ഞ്ഞ ക​ള​ക്ട​ര്‍ ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളെ പോ​സി​റ്റീ​വാ​യി എ​ടു​ക്ക​ണ​മെ​ന്നും ല​ഹ​രി പോ​ലെ ത​ന്നെ അ​പ​ക​ട​ക​ര​മാ​ണ് ഡി​ജി​റ്റ​ല്‍ അ​ഡി​ക്‌​ഷ​ന്‍ എ​ന്നും പ​റ​ഞ്ഞു.

സ്‌​കൂ​ളി​നു മു​ന്നി​ലെ റോ​ഡി​ല്‍ സീ​ബ്രാ​ലൈ​നും ഡി​വൈ​ഡ​ര്‍ ഇ​ല്ലാ​ത്ത​തും പ്ര​ശ്‌​ന​മാ​ണെ​ന്ന് കു​ട്ടി​ക​ള്‍ പ​റ​ഞ്ഞ​പ്പോ​ള്‍ മ​ഴ പെ​യ്‌​തൊ​ഴി​യു​ന്ന ഇ​ട​വേ​ള​യി​ല്‍ സീ​ബ്രാ​ലൈ​ന്‍ വ​ര​യ്ക്കാ​ന്‍ അ​ധി​കാ​രി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തു​മെ​ന്ന് ക​ള​ക്ട​ര്‍ ഉ​റ​പ്പു ന​ല്‍​കി. ഹൈ​സ്‌​കൂ​ള്‍ കെ​ട്ടി​ടം ഓ​ടി​ട്ട​താ​ണെ​ന്നും അ​തു​മാ​റ്റി കോ​ണ്‍​ക്രീ​റ്റ് ആ​ക്കി ത​ര​ണ​മ​ന്നും കു​ട്ടി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. കെ​ട്ടി​ടം നി​ര്‍​മി​ച്ചു ന​ല്‍​കാ​ന്‍ ന​ട​പ​ടി​ക​ള്‍ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍പ്പെ​ടു​ത്തി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. പ്ര​കൃ​തി​യോ​ട് അ​ടു​ക്കാ​ന്‍ ശ​ല​ഭോ​ദ്യാ​ന​വും നേ​ച്ച​ര്‍ പാ​ര്‍​ക്കും വേ​ണ​മെ​ന്ന് ആ​വ​ശ്യ​വും ക​ള​ക്ട​റു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് അ​റി​യി​ച്ചു.

Latest News

Corehub Up