Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Collector Proposes

Kannur

കാ​സ​ര്‍​ഗോ​ഡ് എ​യിം​സ്: പെ​രി​യ​യി​ല്‍ 274.69 ഏ​ക്ക​ര്‍ ഭൂ​മി അ​നു​യോ​ജ്യ​മെ​ന്ന് ക​ള​ക്ട​റു​ടെ പ്രപ്പോ​സ​ല്‍

കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സ് (എ​യിം​സ്) സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പെ​രി​യ​യി​ലെ പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​ള​യു​ടെ ഭൂ​മി ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് സ​മ​ഗ്ര റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കാ​ണ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യു​ടെ അ​പേ​ക്ഷ​യെ​ത്തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം സ്ഥ​ലം നേ​രി​ട്ട് സ​ന്ദ​ര്‍​ശി​ച്ച് പ​ത്തു ദി​വ​സ​ത്തി​ന​ക​മാ​ണ് വി​ശ​ദ​മാ​യ പ്ര​പ്പോ​സ​ല്‍ ത​യാ​റാ​ക്കി​യ​ത്. നി​ര്‍​ദ്ദി​ഷ്ട ഭൂ​മി​യു​ടെ റീ​സ​ര്‍​വേ ഡി​ജി​റ്റ​ൽ സ്കെ​ച്ച്, ഡ്രോ​ണ്‍ ദൃ​ശ്യ​ങ്ങ​ള്‍, ചി​ത്ര​ങ്ങ​ള്‍ എ​ന്നി​വ പ്ര​പ്പോ​സ​ലി​നൊ​പ്പം ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​യിം​സ് മാ​തൃ​ക​യി​ലു​ള്ള സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യും മെ​ഡി​ക്ക​ല്‍ കോ​ള​ജും ഉ​ള്‍​പ്പെ​ടു​ന്ന സ്ഥാ​പ​ന​ത്തി​നാ​യു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന​താ​ണ് പെ​രി​യ​യെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ത്ത് 200 ഏ​ക്ക​ര്‍ ഭൂ​മി, റോ​ഡ് ക​ണ​ക്ടി​വി​റ്റി, ആ​വ​ശ്യ​ത്തി​ന് ജ​ല-​വൈ​ദ്യു​തി ല​ഭ്യ​ത, ഭൂ​മി​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും എ​ന്നി​വ​യാ​ണ് മാ​ന​ദ​ണ്ഡ​ങ്ങ​ളാ​യി പ​റ​ഞ്ഞി​ട്ടു​ള്ള​ത്. പെ​രി​യ​യി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള സ്ഥ​ലം ഈ ​മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം പാ​ലി​ക്കു​ന്ന​തി​നോ​ടൊ​പ്പം മി​ക​ച്ച ഭൂ​മി​യു​ടെ അ​ധി​ക ല​ഭ്യ​ത​യും യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളും പ്ര​ധാ​ന നേ​ട്ട​ങ്ങ​ളാ​യി ഉ​യ​ര്‍​ത്തി​ക്കാ​ട്ടി, ഈ ​അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​യ ശ​ക്ത​മാ​യ സാ​ധ്യ​ത​യാ​ണ് പെ​രി​യ മു​ന്നോ​ട്ട് വ‍​യ്ക്കു​ന്ന​തെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. പെ​രി​യ​യി​ലെ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു​ള്ള കീ​ഴി​ലു​ള്ള പി​സി​കെ ബ്ലോ​ക്കു​ക​ള്‍ നേ​രി​ല്‍ സ​ന്ദ​ര്‍​ശി​ച്ച് പ​രി​ശോ​ധി​ച്ചാ​ണ് പ്ര​പ്പോ​സ​ല്‍ ത​യാ​റാ​ക്കി​യ​ത്. ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​ര്‍ ആ​ര്യ പി.​രാ​ജ്, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം.​മ​ധു​സൂ​ദ​ന​ന്‍, ഹൊ​സ്ദു​ര്‍​ഗ് ത​സി​ല്ദാ​ര്‍ കെ. ​ര​മേ​ശ​ന്‍, പെ​രി​യ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ മ​ധു, താ​ലൂ​ക്ക് ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ അ​നി​ല്‍ ഫി​ലി​പ്പ്, പി​സി​കെ യൂ​ണി​റ്റ് മാ​നേ​ജ​ര്‍ സ​ജീ​വ് എ​ന്നി​വ​രാ​ണ് ക​ള​ക്ട​ര്‍​ക്കൊ​പ്പം സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് സാ​ധ്യ​ത​ക​ള്‍ വി​ല​യി​രു​ത്തി​യ​ത്.

പ്ര​ധാ​ന നേ​ട്ട​ങ്ങ​ളും പ്രാ​ധാ​ന്യ​വും

എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്കു​ള്ള ക​രു​ത​ല്‍: ജി​ല്ല​യി​ലെ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക്‌ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ചി​കി​ത്സ, പു​ന​ര​ധി​വാ​സം, ന്യൂ​റോ​ള​ജി, എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ​ല്‍ മെ​ഡി​സി​ന്‍, ദീ​ര്‍​ഘ​കാ​ല ഫോ​ളോ​അ​പ്പ് എ​ന്നി​വ​യ്ക്കു​ള്ള പ​ര​മോ​ന്ന​ത കേ​ന്ദ്ര​മാ​യി എ​യിം​സ് മാ​റും.

സ​മീ​പ​ത്തെ കേ​ര​ള കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കാ​മ്പ​സ്, ഐ​സി​എ​ആ​ര്‍ - സി​പി​സി​ആ​ര്‍​ഐ, എ​ച്ച്എ​എ​ല്‍ എ​ന്നി​വ​യു​മാ​യി ചേ​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സം, പ​ബ്ലി​ക് ഹെ​ല്‍​ത്ത്, ലൈ​ഫ് സ​യ​ന്‍​സ​സ് മേ​ഖ​ല​ക​ളി​ല്‍ മി​ക​ച്ച ഗ​വേ​ഷ​ണ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കാം. സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഹെ​ലി​പാ​ഡ് അ​ടി​യ​ന്ത​ര എ​യ​ര്‍ ആം​ബു​ല​ന്‍​സ് സൗ​ക​ര്യ​ങ്ങ​ള്‍​ക്കും പ്ര​യോ​ജ​ന​പ്പെ​ടും.

മു​ന്പ് കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കാ​യി പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഭൂ​മി വി​ട്ടു​ന​ല്‍​കി​യ മാ​തൃ​ക​യി​ല്‍ ച​ട്ട​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​യി റ​വ​ന്യു വ​കു​പ്പ് വ​ഴി ഭൂ​മി എ​യിം​സി​ന് ല​ഭ്യ​മാ​ക്കാ​ന്‍ സാ​ധി​ക്കും.

നി​ല​വി​ല്‍ ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന 28 ദി​വ​സ​വേ​ത​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് എ​യിം​സി​ലെ സു​ര​ക്ഷ, ശു​ചീ​ക​ര​ണം, മെ​യി​ന്‍റ​ന​ന്‍​സ് തു​ട​ങ്ങി​യ അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ല്‍ പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കാ​ന്‍ നി​ര്‍​ദേ​ശ​മു​ണ്ട്. കൂ​ടാ​തെ പ്രാ​ദേ​ശി​ക​മാ​യി വ​ന്‍​തോ​തി​ല്‍ പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്ക​പ്പെ​ടും. വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലെ​യും ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും (ദ​ക്ഷി​ണ ക​ന്ന​ഡ, കു​ട​ക്) ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്ര​യി​ക്കാ​വു​ന്ന ഒ​രു സു​പ്ര​ധാ​ന തൃ​തീ​യ​ത​ല ആ​രോ​ഗ്യ ക​വാ​ട​മാ​യി പെ​രി​യ മാ​റും.

Latest News

Corehub Up