തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ നിയമനത്തിന് സെലക്ഷൻ കമ്മിറ്റി തയാറാക്കിയ പട്ടികയിൽ ഉൾപ്പെട്ടതും നിലവിൽ സേവനത്തിൽ തുടരുന്നവരുമായ 33 പ്രഫസർമാരെ വിവിധ കോളജുകളിലായി പ്രിൻസിപ്പൽ തസ്തികയിൽ നിയമിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
സെലക്ട് ലിസ്റ്റിൽ ഉൾപ്പെടുന്നതും നിലവിൽ സേവനത്തിൽ തുടരുന്നതുമായ 33 അധ്യാപകർക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവുകൾക്ക് വിധേയമായി സ്ഥാനക്കയറ്റം നൽകാൻ കോളജ് വിദ്യാഭ്യാസ ഡയറക്ടർ നൽകിയ ശിപാർശ അനുസരിച്ചാണ് പ്രിൻസിപ്പൽ നിയമനമെന്നു മന്ത്രി ഡോ. ബിന്ദു പറഞ്ഞു.